ഗിർ ദേശീയോദ്യാനം

From Wikipedia, the free encyclopedia

ഗിർ ദേശീയോദ്യാനംmap

ഗുജറാത്തിലെ ജുനഗഢ് ജില്ലയിലാണ് ഗിർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ്‌ ഗിർ വനം. 1975-ൽ ഏഷ്യൻ സിംഹങ്ങളെ സംർക്ഷിക്കുന്നതി വേണ്ടിയാണ് ഈ ഉദ്യാനം രൂപീകൃതമായത്. ജുനഗഢിലെ നവാബാണ് ഇവിടുത്തെ സിംഹങ്ങളെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങൾ നടത്തിയത്. 2005 ലെ കണക്കുകൾ പ്രകാരം ഇവിടെ 359 സിംഹങ്ങൾ ഉണ്ട്.[1] 2010- കണക്കെടുപ്പ് പ്രകാരം മൊത്തം 411 സിംഹങ്ങളുണ്ട്[2][3]. സുപ്രീം കോടതി, ഗീർ വനത്തിലെ ഏഷ്യൻ സിംഹങ്ങളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേയ്ക്ക് മാറ്റുവാൻ ഉത്തരവിട്ടിരുന്നു.[4][5][6][7]

വസ്തുതകൾ ഗിർ ദേശീയോദ്യാനം, Location ...
ഗിർ ദേശീയോദ്യാനം
Gir National Park
Thumb
Location Map
Locationജുനാഗഡ് അമ്രേലി ഗുജറാത്ത്, ഇന്ത്യ
Nearest cityജുനാഗഡ്, അമ്രേലി
Coordinates21°08′08″N 70°47′48″E
Area1,412 km²
Established1965
Visitors60,148 (in 2004)
Governing bodyForest Department of Gujarat
അടയ്ക്കുക

ഭൂപ്രകൃതി

ഹിരൺ , സരസ്വതി, ഗോദാവരി നദികളുടെ സാന്നിദ്ധ്യമാണ്‌ ഉദ്യാനത്തിന്‌ പച്ചപ്പ് നൽകുന്നത്. ഇതിന്റെ വിസ്തൃതി 259 ചതുരശ്ര കിലോമീറ്ററാണ്. വരണ്ട ഉലപൊഴിയും വനങ്ങളും മുൾച്ചെടികളും ചേർന്ന ഭൂപ്രകൃതിയാണ് ഇവിടുത്തേത്. തേക്ക്, സലായ്, ധാക് തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന വൃക്ഷങ്ങൾ.

ജന്തുജാലങ്ങൾ

സിംഹം, കാട്ടുപന്നി, നീൽഗായ്, സാംബർ, നാലുകൊമ്പുള്ള മാൻ, ചിങ്കാരമാൻ, വരയൻ കഴുതപ്പുലി, ലംഗൂർ, മുള്ളൻപന്നി, മുയൽ, കൃഷ്ണമൃഗം എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. മഗ്ഗർ മുതലകളുൾപ്പെടെ 24-ഓളം ഉരഗ വർഗ്ഗങ്ങൾ ഇവിടെ അധിവസിക്കുന്നു.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.