From Wikipedia, the free encyclopedia
ഗിറ്റാർ ഒരു സംഗീതോപകരണമാണ്. പല സംഗീതരൂപങ്ങളിലും ഗിറ്റാർ ഉപയോഗിക്കപ്പെടുന്നു. സാധാരണയായി 6 സ്ട്രിങുകളാണ് (കമ്പി) ഉള്ളതെങ്കിലും നാല്, ഏഴ്, എട്ട്, പത്ത്, പന്ത്രണ്ട് സ്ട്രിങ്ങുകളുള്ള ഗിറ്റാറുകളുമുണ്ട്. ബ്ലൂസ്, കണ്ട്രി, ഫ്ലമെങ്കോ, റോക്ക് സംഗീതങ്ങളിലും പോപ്പ് സംഗീതത്തിന്റെ പല രൂപങ്ങളിലും ഗിറ്റാർ ഒരു പ്രധാന ഉപകരണമാണ്. സൌവര ഗിത്താറുകളിൽ(അക്വാസ്റ്റിക് ഗിറ്റാറുകളിൽ) സ്ട്രിങ്ങുകളുടെ കമ്പനം മൂലം ശബ്ദം ഉണ്ടാവുകയും പൊള്ളയായ ശരീരം അത് നിയന്ത്രിക്കുകയും ചെയ്യും. ഇലക്ട്രിക് ഗിറ്റാറുകളിൽ വൈദ്യുത ആമ്പ്ലിഫയറുകൾ ശബ്ദത്തെ നിയന്ത്രിക്കുന്നു. 20-ആം നൂറ്റാണ്ടിലാണ് ഇലക്ട്രിക് ഗിറ്റാറുകൾ പ്രചാരത്തിൽ വന്നത്.
വർഗ്ഗീകരണം | String instrument (plucked, nylon-stringed guitars usually played with fingerpicking, and steel-, etc. usually with a pick.) |
---|---|
Playing range | |
(a regularly tuned guitar) | |
അനുബന്ധ ഉപകരണങ്ങൾ | |
|
പരമ്പരാഗതമായി ഗിറ്റാർ പലതരം മരത്തടികൾ ഉപയോഗിച്ചും സ്ട്രിങ് മൃഗങ്ങളുടെ അന്നപഥം ഉപയോഗിച്ചുമാണ് നിർച്ചിരുന്നത്. *ഇപ്പോൾ നൈലോൺ, ഉരുക്ക് എന്നിവ സ്ട്രിങ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.*ഗിറ്റാർ നിർമ്മിക്കുകയും കേടുപാടുകൾ തീർക്കുകയും ചെയ്യുന്നവരെ ലുഥിയർ എന്നാണ് വിളിക്കുക.
ഒരു ഉടലും നീണ്ട ഗളസ്ഥലവും ഉടലിൽ നിന്നും ഒരു കൊച്ചു പാലത്തിനു മുകളിലൂടെ ഗളത്തിലേയ്ക്കു വലിച്ചു കെട്ടിയ കമ്പികളുമാണ് ഗിത്താറിണ്റ്റെ പ്രധാന ഭാഗങ്ങൾ. അകം പൊള്ളയായ ഒരു തടിയാണ് സാധാരണ ഗിത്താറിണ്റ്റെ ഉടൽ. അതേ സമയം വൈദ്യത ഗിത്താറിൽ വൈദുത ഭാഗങ്ങൾ ഉടലിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
മുറുക്കിക്കെട്ടിയ കമ്പികളിൽ വിരലുകൊണ്ടോ ത്രികോണാകൃതിയിലുള്ള ഒരു പ്ളാസ്റ്റിക് തുണ്ടു കൊണ്ടോ മീട്ടിയാണ് ഗിത്താർ വായിക്കുന്നത്. സാധാരണ ഗിത്താറിൽ ഉടലിണ്റ്റെ ഏതാണ്ട് മധ്യത്തിലായി കാണുന്ന വൃത്താകാരത്തിലുള്ള ദ്വാരത്തിനു മുകൾഭാഗത്തായി കമ്പികൾ മീട്ടിയാണ് വായിക്കുന്നത്. വൈദ്യുത ഗിത്താറിൽ ഉടലിലെവിടെയും കമ്പിയിൽ മീട്ടാം. ഇടതു കൈ വിരലുകൾ ഗളത്തിലെവിടെയും വെയ്ക്കാതെ വായിച്ചാൽ കമ്പി 'തുറന്ന്' വായിക്കുന്നു എന്നു പറയുന്നു. കമ്പികൾ വലതു കൈ കൊണ്ട് മീട്ടുമ്പോൾ ഇടതു കൈ വിരലുകൾ ഗളസ്ഥലങ്ങളിൽ വിവിധ സ്ഥാനങ്ങളിലായി വെച്ച് 'അടച്ച്' വ്യത്യസ്ത സ്വരങ്ങൾ സൃഷ്ടിക്കുന്നു. ഇങ്ങനെ തുറന്നും അടച്ചും ഉള്ള വായനയിലൂടെയാണ് സംഗീതം സൃഷ്ടിക്കുന്നത്.
ഗിത്താറിണ്റ്റെ ഗളസ്ഥലം കള്ളികൾ കൊണ്ട് വിഭജിച്ചിരിക്കും. ഗളസ്ഥലത്തു മാത്രമായി പന്ത്രണ്ട് കള്ളികളും ഗളം ഉടലിൽ ചേരുന്ന ഭാഗത്തായി ആറു കള്ളികളും ഉണ്ടായിരിക്കും. പൊതുവേ രണ്ടു കള്ളികൾ മാറുമ്പോൾ ഒരു സ്വരം മാറുന്നു. ഇതിനിടയിൽ അനുസ്വരങ്ങളാണ് ഉള്ളത്. മിക്ക ഗിത്താറുകളിലും അഞ്ച്, ഏഴ്, ഒൻപത്, പന്ത്രണ്ട്, പതിനേഴ് എന്നീ കള്ളികൾ ഒരു കുത്ത് ഇട്ട് അടയാളപ്പെടുത്തിയിരിക്കും.
ഇംഗ്ളീഷ് അക്ഷരമാലയിലെ A, B, C, D, E, F, G എന്നിവയാണ് പാശ്ചാത്യ രീതിയിൽ ഗിത്താറിലെ സ്വരങ്ങൾ. തുടർന്ന് വീണ്ടും A എന്ന സ്വരം ആവർത്തിക്കുന്നു. പക്ഷെ, ആദ്യത്തെ A എന്ന സ്വരത്തേക്കാളും ഉയർന്നതായിരിക്കും ഈ സ്വരം. നമുക്കു പരിചിതമായ സപ്തസ്വരങ്ങൾക്കു തുല്യമാണ് ഇത്.
കള്ളിതിരിച്ച് ആരോഹണക്രമത്തിൽ സ്വരസ്ഥാനങ്ങൾ തഴെ കൊടുക്കുന്നു. # ചിഹ്നം ഷാർപ്പ് sharp എന്നാണ് വായിക്കുന്നത്.
0 E A D G B E 1 F A# D# G# C F 2 F# B E A C# F# 3 G C F A# D G 4 G# C# F# B D# G# 5 A D G C E A 6 A# D# G# C# F A# 7 B E A D F# B 8 C F A# D# G C 9 C# F# B E G# C# 10 D G C F A D 11 D# G# C# F# A# D# 12 E A D G B E 13 F A# D# G# C F 14 F# B E A C# F# 15 G C F A# D G 16 G# C# F# B D# G# 17 A D G C E A 18 A# D# G# C# F A#
കള്ളിതിരിച്ചുള്ള അവരോഹണ ക്രമം താഴെ കൊടുക്കുന്നു. b എന്നത് ഫ്ളാറ്റ് Flat എന്നാണ് വായിക്കുന്നത്.
0 E A D G B E 1 F B b E b A b C F 2 G b B E A D b G b 3 G C F B b D G 4 A b D b G b B E b A b 5 A D G C E A 6 B b E b A b D b F B b 7 B E A D G b B 8 C F B b E b G C 9 D b G b B E A b D b 10 D G C F A D 11 E b A b D b G b B b E b 12 E A D G B E 13 F B b E b A b C F 14 G b B E A D b G b 15 G C F B b D G 16 A b D b G b B E b A b 17 A D G C E A 18 B b E b A b D b F B b
ഒരു ഗിത്താറിണ്റ്റെ കമ്പികളും സ്വരങ്ങളുടെ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. E എന്ന കമ്പി തുറന്ന് വായിച്ചാലും അതിണ്റ്റെ പന്ത്രണ്ടാമത്തെ കള്ളി മൂടി വായിച്ചാലും E എന്ന സ്വരം കിട്ടുന്നു. ഇതര കമ്പികൾക്കും ഇതു പോലെ തന്നെയാണ്.
ശ്രുതി ചേർത്ത ഒരു ഗിത്താറിൽ ഓരോ കമ്പിയുടെയും മുറുക്കം അതിനു തൊട്ടടുത്ത കമ്പിയുടെ മുറുക്കത്തെ ആശ്രയിച്ചിരിക്കും. സാധാരണ ഗതിയിൽ ഒരു ഗിത്താർ ശ്രുതി ചേർക്കുന്ന വിധം താഴെ കൊടുക്കുന്നു. ഏറ്റവും വലിയ കമ്പിയായ Eയുടെ ശബ്ദം ട്യൂണിംഗ് ഫോർക്കുമായോ ഏതെങ്കിലും ഒരു സംഗീത ഉപകരണവുമായോ താരതമ്യം ചെയ്തു താദാത്മ്യപ്പെടുത്തിയാണ് മുറുക്കുന്നത്. മറ്റെല്ലാ കമ്പികളുടെയും മുറുക്കം ഇതിനെ ആശ്രയിച്ചിരിക്കുന്നു. E ശ്രുതി ചേർത്തു കഴിഞ്ഞാൽ ആ കമ്പി അതിണ്റ്റെ അഞ്ചാമത്തെ കള്ളിയിൽ വായിച്ച് ആ സ്വരത്തോടു ചേരുന്ന രീതിയിൽ തൊട്ടടുത്ത കമ്പിയായ A മുറുക്കുന്നു. ഇപ്പോൾ ആദ്യത്തെ രണ്ടു കമ്പികളും ശ്രുതി ചേർന്നു കഴിഞ്ഞു. ഇനി A എന്ന കമ്പി അതിണ്റ്റെ അഞ്ചാമത്തെ കള്ളിയിൽ വായിച്ച് D എന്ന കമ്പി ശ്രുതി ചേർക്കുന്നു. ഇതേപോലെ D യിൽ നിന്ന് G ശ്രുതി ചേർക്കുന്നു. തുടർന്ന്, G അതിണ്റ്റെ നാലാമത്തെ കള്ളിയിൽ വായിച്ച് B യും, B യുടെ അഞ്ചാമത്തെ കള്ളിയിൽ നിന്ന് E യും ശ്രുതി ചേർക്കുന്നു.
കറ്ണ്ണാടക സംഗീതത്തിലെ സപ്ത സ്വരങ്ങളും പാശ്ചാത്യ രീതിയിലെ സപ്തസ്വരങ്ങളും തമ്മിലുള്ള ഒരു താരതമ്യ പട്ടിക താഴെ കൊടുക്കുന്നു.
കർണാടകസംഗീതം | പാശ്ചാത്യസംഗീതം | |
---|---|---|
ആരോഹണം | അവരോഹണം | |
ഷഡ്ജം | C | C |
ശുദ്ധഋഷഭം | C# | Db |
ചതുശ്രുതിഋഷഭം ശുദ്ധഗാന്ധാരം | D | D |
ഷട്ശ്രുതിഋഷഭം സാധാരണഗാന്ധാരം | D# | Eb |
അന്തരഗാന്ധാരം | E | E |
ശുദ്ധമധ്യമം | F | F |
പ്രതിമധ്യമം | F# | Gb |
പഞ്ചമം | G | G |
ശുദ്ധധൈവതം | G# | Ab |
ചതുശ്രുതിധൈവതം ശുദ്ധനിഷാദം | A | A |
ഷട്ശ്രുതിധൈവതം കൈശികിനിഷാദം | A# | Bb |
കാകലിനിഷാദം | B | B |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.