![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/1/1f/Gina_Rodriguez_at_2014_PaleyFest.jpg/640px-Gina_Rodriguez_at_2014_PaleyFest.jpg&w=640&q=50)
ഗിന റോഡ്രിഗസ്
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമാണ് ഗിന അലക്സിസ് റോഡ്രിഗ്വസ്-ലോസിസെറോ[1][2] (മുമ്പ്, റോഡ്രിഗ്വസ്; ജനനം: ജൂലൈ 30, 1984))[3][4]. ജെയ്ൻ ദി വിർജിൻ (2014–2019) എന്ന സിഡബ്ല്യു ആക്ഷേപഹാസ്യ റൊമാന്റിക് നാടക പരമ്പരയിലെ ജെയ്ൻ വില്ലാന്വേവ എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ അറിയപ്പെടുന്ന അവർക്ക് ഈ വേഷം 2015 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്തിരുന്നു.[5]
ഗിന റോഡ്രിഗസ് | |
---|---|
![]() Rodriguez at the 2014 PaleyFest | |
ജനനം | ഗിന അലക്സിസ് റോഡ്രിഗ്വസ് (1984-07-30) ജൂലൈ 30, 1984 (39 വയസ്സ്) |
ദേശീയത | അമേരിക്കൻ |
കലാലയം | ന്യൂയോർക്ക് യൂണിവേഴ്സിറ്റി |
തൊഴിൽ |
|
സജീവ കാലം | 2004–ഇതുവരെ |
ജീവിതപങ്കാളി(കൾ) | Joe LoCicero (m. 2019) |
മാതാപിതാക്ക(ൾ) | മഗാലി മാർട്ടിനെസ് ഗിനോ റോഡ്രിഗ്വസ് |
ഷിക്കാഗോയിൽ ജനിക്കുകയും വളരുകയും ചെയ്ത റോഡ്രിഗസ് 2004 ൽ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ട് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ലോ & ഓർഡർ എന്ന പോലീസ് നടപടിക്രമ നാടക പരമ്പരയുടെ ഒരു എപ്പിസോഡിൽ പങ്കെടുത്തുകൊണ്ട് ടെലിവിഷൻ അരങ്ങേറ്റം നടത്തുകയും ചെയ്തു. 2012 ൽ സ്വതന്ത്ര സംഗീത-നാടക ചിത്രമായ ഫില്ലി ബ്രൌൺ അവളുടെ വഴിത്തിരിവായി. ഡീപ് വാട്ടർ ഹൊറൈസൺ (2016), ഫെർഡിനാന്റ് (2017), ആനിഹിലേഷൻ (2018), മിസ് ബാല (2019), സംവൺ ഗ്രേറ്റ് (2019) തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ഒരു നടിയെന്ന നിലയിൽ പ്രശസ്തി നേടി. നെറ്റ്ഫ്ലിക്സ് ആനിമേറ്റഡ് ആക്ഷൻ-അഡ്വഞ്ചർ പമ്പരയായി കാർമെൻ സാൻഡിയെഗോയുടെ (2019 - ഇതുവരെ) ടൈറ്റിൽ കഥാപാത്രത്തിനും അവർ ശബ്ദം നൽകിയിരുന്നു.