ഖൈത്ബേ ജലധാര
From Wikipedia, the free encyclopedia
ഖൈത്ബേ ജലധാര അല്ലെങ്കിൽ സബീൽ ഖൈത്ബേ ജറുസലേമിലെ പഴയ നഗരത്തിലെ [1]ടെമ്പിൾ മൗണ്ടിലെ പടിഞ്ഞാറൻ കോട്ടമൈതാനത്തിലെ ഡോം ഓഫ് ദ റോക്കിൽ നിന്ന് പടിഞ്ഞാറ് അമ്പത് മീറ്റർ അകലെ സ്ഥിതിചെയ്യുന്നു.[2]പതിനഞ്ചാം നൂറ്റാണ്ടിൽ ഈജിപ്തിലെ മംലൂക്കുകളാൽ നിർമ്മിക്കപ്പെട്ട സുൽത്താൻ ഖെയ്ത്ബേയുടെ കാലത്താണ് ഇത് പൂർത്തിയായത്. അദ്ദേഹത്തിൻറെ കാലശേഷമാണ് ഇതിന് പേർ നല്കിയത്. "ഡോം ഓഫ് ദ റോക്ക്" ന് ശേഷം, "ടെമ്പിൾ മൗണ്ടിലെ ഏറ്റവും മനോഹരമായ കെട്ടിടം" ആണിത്.[3][4]