ഇസ്ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് വിളിക്കുന്ന പേരാണു് ഖലീഫ (അറബി: خليفة ḫalīfah/khalīfah). മുഹമ്മദ് നബിയുടെ കാലശേഷം ഇസ്ലാമിക രാഷ്ട്രത്തിൽ (ഖിലാഫത്ത്) ഭരണം നടത്തിയിരുന്നവരെയാണ് ഖലിഫമാർ എന്ന് പറയുന്നത്. ഒന്നാമത്തെ ഖലീഫയായിരു
വസ്തുതകൾ ഖലീഫ the Faithful خليفة, ഔദ്യോഗിക വസതി ...
അടയ്ക്കുക
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ സ്ഥാപക നേതാവും അത്മീയാചാര്യനുമായ മിർസ ഗുലാം അഹ്മദ് ഖാദിയാനിയുടെ കാലശേഷം രൂപപ്പെട്ട നേതൃവ്യവസ്ഥിയാണ് അഹ്മദിയ്യാ ഖിലാഫത്ത്. അഹ്മദിയ്യാ ഖലീഫമാർ മുൻകാല ഖലീഫമാരെ പോലെ ഇസ്ലാമിക രാഷ്ട്രത്തിൻ്റെ ഭരണാധികാരികളല്ല. അവർ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിൻ്റെ ആത്മീയ നേതാക്കളാണ്, അഹ്മദിയ്യാ ഖിലാഫത്തി നിലവിലെ ഭരണ സിരാകേന്ദ്രം ഇഗ്ലണ്ടിലെ ടിൽഫോർഡിലെ ഇസ്ലാമാബാദ് ആണ്. നിലവിൽ അഞ്ചാമത്തെ ഖലീഫയായ മിർസ മസ്റൂർ അഹ്മദ് ആണ് അഹ്മദിയ്യാ മുസ്ലിം പ്രസ്ഥാനത്തെ നയിക്കുന്നത്. ഇവരെ ഖലീഫത്തുൽ മസീഹ് അഥവാ മസീഹിന്റെ ഖലീഫമാർ എന്ന് വിളിക്കപ്പെടുന്നു.[1]
അഹ്മദിയ്യാ ഖലീഫമാർ
1. അൽഹാജ് മൗലാന ഹാഫിസ് ഹക്കീം നൂറുദ്ദീൻ (1908 – 1914)
1841 ൽ പഞ്ചാബിലെ ഭേരയിൽ ജനിച്ച അൽഹാജ് മൗലാന ഹാഫിസ് ഹക്കീം നൂറുദ്ദീൻ രാജ്യത്തെ പ്രസിദ്ധനായ വൈദ്യനും മത പണ്ഡിതനുമായിരുന്നു. കൂടുതൽ അറിവ് കരസ്ഥമാക്കാനായി ഒരുപാട് യാത്രകൾ ചെയ്തു. ഈ യാത്രകളിൽ അറബി, ഫാർസി, തത്വശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നിവ കരസ്ഥമാക്കി. കുറച്ച് പണം സമ്പാദിച്ച് ഹജ്ജ് ചെയ്യുവാൻ പോകുകയും ആ യാത്രയിൽ ഹദീസിന്റെ പല അറിവുകളും മനസ്സിലാക്കുകയും ചെയ്തു. മിർസാ ഗുലാം അഹ്മദ് ഖാദിയാനിയുടെ കൈകളിൽ ബൈഅത്ത് ചെയ്തുകൊണ്ട് അഹ്മദിയ്യാ ജമാഅത്തിൽ പ്രവേശിച്ച പ്രഥമവ്യക്തി എന്ന പദവി ലഭിച്ചത് ഇദ്ദേഹത്തിനാണ്.[2]
മിർസ ഗുലാം അഹ്മദ് ന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഏറ്റവും അടുത്തതും പ്രധാനപ്പെട്ട സഹാബിയുമായിരുന്ന മൗലവി ഹാഫിസ് അൽഹാജ്ജ് ഹക്കീം നൂറുദ്ദീൻ സാഹിബ് അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ഒന്നാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ആറു വർഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തിൽ അഹ്മദിയ്യാ പ്രസ്ഥാനം കൂടുതൽ പുരോഗതി പ്രാപിക്കുകയുണ്ടായി.
ഇദ്ദേഹം 1914 മാർച്ച് 13 ന് ഈ ലോകത്തോട് വിട പറഞ്ഞു. ഖാദിയാനിലെ ബിഹിശ്തി മഖ്ബറയിൽ തന്റെ പ്രിയ നേതാവിന്റെ അരികിലെ ഖബറിൽ അന്ത്യ വിശ്രമം കൊള്ളുന്നു.
2. മിർസ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ് (1914 – 1965)
മിർസ ഗുലാം അഹ്മദ് ന്റെ പുത്രൻ, 1889 ജനുവരി 12ന് ഖാദിയാനിൽ ജനനം. തഅ്ലീമുൽ ഇസ്ലാം സ്കൂളിൽ പഠനം ആരംഭിച്ച അദ്ദേഹത്തിന് പല ആരോഗ്യ പ്രശ്നങ്ങളാൽ പഠനത്തിൽ മികവ് പുലർത്താൻ സാധിച്ചിരുന്നില്ല. പതിനാറ് വയസ്സിൽ ആദ്യ ദൈവിക സന്ദേശം ലഭിച്ച അദ്ദേഹം ആത്മീയതയിൽ വളരെയേറെ ഉന്നതിയിൽ ആയിരുന്നു. [3]
ഒന്നാം ഖലീഫയുടെ മരണാനന്തരം 1914 മാർച്ച് 14 ന് ഇദ്ദേഹം രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഇസ്ലാമിന്റെ പ്രചാരണത്തിന്നായി ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വൻകരകളിലും മറ്റനേകം രാജ്യങ്ങളിലും മുബല്ലിഗുമാരെ അയച്ചു. അവിടങ്ങളിൽ പള്ളികൾ പണിയുകയും വിവിധ ഭാഷകളിൽ വിശുദ്ധ ഖുർആന്റെ പരിഭാഷ പ്രസിദ്ധപ്പെടുത്തുകയുമുണ്ടായി.
1965 നവംബർ 8 ന് അദ്ദേഹം മരണപ്പെട്ടു. പാകിസ്താനിലെ റബുവയിലെ ബിഹിഷ്തി മഖ്ബറയിൽ അദ്ദേഹത്തിന്റെ ഖബർ സ്ഥിതി ചെയ്യുന്നു.
3. മിർസ നാസിർ അഹ്മദ് (1982 – 2003)
1909 നവംബർ 16ന് മിർസ നാസിർ അഹ്മദ് ജനിച്ചു. പഠനത്തിൽ ഉന്നതനായ അദ്ദേഹം പതിമൂന്നാം വയസ്സിൽ വിശുദ്ധ ഖുർആൻ മനപ്പാഠമാക്കി. സയ്യിദ് മുഹമ്മദ് സർവർ ഷാഹ് സാഹിബിൽ നിന്നും ഉർദു, അറബി ഭാഷകൾ വശമാക്കി. 1929 ൽ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും മൗലവി ഫാസിൽ പാസ് ആയ അദ്ദേഹം ഗവൺമെന്റ് കോളേജ് ലാഹോറിൽ നിന്നും ബി.എ. ഡിഗ്രി യും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. യും കരസ്ഥമാക്കി.[4]
മിർസ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ്ന്റെ മരണാനന്തരം 1965 നവംബർ 8 നാണ് ഇദ്ദേഹത്തെ ഖലീഫയായി തിരഞ്ഞെടുക്കുന്നത്. പതിനേഴ് വർഷക്കാലം ഈ ഖിലാഫത്ത് നീണ്ടു നിന്നു. 1982 ജൂൺ 9 ന് മരണപ്പെട്ടു. പാകിസ്താനിലെ റബുവയിലെ ബിഹിഷ്തി മഖ്ബറയിൽ പ്രിയ പിതാവ് മിർസ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദ് ന്റെ ഖബറിന്റെ വലതു വശത്തായി ഖബറടക്കം ചെയ്തു.
4. മിർസ താഹിർ അഹ്മദ് (1982 – 2003)
അഹ്മദ്യ്യ മുസ്ലിം ജമാഅത്തിന്റെ നാലാം ഖലീഫ മിർസ താഹിർ അഹ്മദ്, മിർസ ബഷീറുദ്ധീൻ മഹ്മൂദ് അഹ്മദിന്റെ മകനായിരുന്നു. 1928 ഡിസംബർ 28 നാണ് ഇദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവ് മറിയം ബീഗം സാഹിബ അദ്ദേഹത്തിന്റെ പഠന കാര്യത്തിൽ വളരെയേറെ ശ്രദ്ധ പതിപ്പിച്ചിരുന്നു. പഠനത്തിൽ മികച്ചു നിന്ന അദ്ദേഹം 1953 ൽ ജാമിഅ അഹ്മദിയ്യയിൽ നിന്നും ഷാഹിദ് ഡിഗ്രീ കരസ്ഥമാക്കിയ ശേഷം ഒരുപാട് ഉന്നത പഠനങ്ങൾ നിർവഹിച്ചിട്ടുണ്ട്. [5]
1982 ജൂൺ 10ന് അഹ്മദ്യ്യ മുസ്ലിം ജമാഅത്തിന്റെ നാലാമത്തെ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ടെലിവിഷൻ അഹ്മദിയ്യ എന്ന ടീവി ചാനൽ ഇദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടത്തിലാണ് സംപ്രേക്ഷണം ആരംഭിച്ചത്. 2003 ഏപ്രിൽ 19 ന് ഇംഗ്ലണ്ടിൽ വെച്ച് മരണപ്പെട്ടു.
5. മിർസാ മസ്റൂർ അഹ്മദ് (2003 ഏപ്രിൽ 22 മുതൽ)
1950 സെപ്തംബർ 15നാണ് മിർസാ മസ്റുർ അഹ്മദിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് സാഹിബ് സാദാ മിർസാ മൻസൂർ അഹ്മദ്, മിർസ ഗുലാം അഹ്മദ്ന്റെ പൗത്രനായിരുന്നു. സാഹിബ്സാദി നാസിറ ബീഗം സാഹിബയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. റബ്വയിലെ തഅ്ലീമുൽ ഇസ്ലാം കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്ന് അഗ്രിക്കൾച്ചറൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അദ്ദേഹം ദീർഘനാൾ ആഫ്രിക്കയിൽ സേവനമനുഷ്ഠിച്ചു. ഖലീഫത്തുൽ മസീഹ് നാലാമന്റെ നിർദ്ദേശപ്രകാരം നുസ്രത് ജഹാൻ പദ്ധതിയുടെ ഭാഗമായി അദ്ദേഹം ഘാനയിലെത്തി. ഘാനയിൽ അഹ്മദിയ്യാ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായും അഹ്മദിയ്യാ അഗ്രിക്കൾച്ചർ ഫാമിന്റെ മാനേജരായും പ്രവർത്തിച്ചു. സംഘഠനയെ സാമ്പത്തിക വളർച്ചയിലേക്കും സ്വയം പര്യാപ്തതയിലേക്കും നയിക്കുമാറ് ഘാനയുടെ മണ്ണിൽ ആദായകരമായി ഗോതമ്പ് വിളയിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് ഖലീഫയാകുന്നതിമുമ്പുള്ള ശ്രദ്ധേയമായ നേട്ടമായിരുന്നു. പാകിസ്ഥാനിൽ നാസിർ ആഅ്ഃലയായി സേവനമനുഷ്ടിക്കവേയാണ് ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടത്.[6]