കർവ ചൗഥ്
From Wikipedia, the free encyclopedia
ഭർത്താവിന്റെ രക്ഷയ്ക്കായും, ആയുസ്സിനും വേണ്ടി സൂര്യോദയം മുതൽ, ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്. ഇതൊരു ആഘോഷമായി കണക്കാക്കുന്നു.[1][2][3]
ഈ വ്രതം, പരമ്പരാഗതമായി മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവടങ്ങളിലും, ഉത്തർപ്രദേശിന്റെയും, ഹിമാചൽ പ്രദേശിന്റേയും, ഹരിയാനയുടേയും,പഞ്ചാബിന്റേയും, ചില ഭാഗങ്ങളിലും ആഘോഷിച്ചുവരുന്നു.[1][4][5][6]പൂർണചന്ദ്രൻ വരുന്ന നാലാം ദിവസം മുതലാണ് ഈ വ്രതം ആരംഭിക്കുന്നത്.ഹിന്ദു ലൂണിസോളാർ കലണ്ടർ അനുസരിച്ച് അത് കാർത്തിക മാസമാണ്.ചിലപ്പോൾ വിവാഹം കഴിക്കാത്ത സത്രീകളും, വരുംകാല വരനായി ഇങ്ങനെ ചെയ്യാറുണ്ട്.[7]
കർവ ചൗഥ് | |
---|---|
ആചരിക്കുന്നത് | Hindu women of North India and West India |
തരം | Hindu |
ആഘോഷങ്ങൾ | 1 day |
അനുഷ്ഠാനങ്ങൾ | Fasting by married women |
ആരംഭം | Fourth day of the waning moon fortnight (Krishna paksha) in the month of Kartik |
തിയ്യതി | October/November |
ബന്ധമുള്ളത് | Dussehra and Diwali |
ഇതുപോലുള്ള മറ്റൊരുത്സവമാണ് ചത്ത്, അത് ചണ്ടിഗണ്ഡ്, മദ്ധ്യപ്രദേശ്, പശ്ചിമ ബീഹാർ, ജാർഖണ്ഡ്, എന്നിവടങ്ങളിൽ കണ്ടുവരുന്നു.സിന്ദ്, ടീജ് എന്നിവടങ്ങളിലും ഇതേ അനുഷ്ടാനം അനുവർത്തിക്കുന്നു.