ക്ലിന്റ് ഈസ്റ്റ്വുഡ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ക്ലിന്റ് ഈസ്റ്റ്വുഡ്, ജൂനിയർ. (ജനനം: 1930, മെയ് 31 നു) ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താൽ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡർട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാൻ വിത്ത് നോ നെയിം”, സെർജിയൊ ലിയോണിന്റെ “സ്പഗെറ്റി വെസ്റ്റേൺ” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളിൽ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്വുഡെങ്കിൽ, “അൺഫോർഗിവൺ”, “മിസ്റ്റിക് റിവർ”, “മില്യൺ ഡോളർ ബേബി” എന്നീ സിനിമകളിൽ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്വുഡ്.
ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
ക്ലിന്റ് ഈസ്റ്റ്വുഡ് | |
---|---|
ജനനം | ക്ലിന്റ് ഈസ്റ്റ്വുഡ് ജൂനിയർ |
തൊഴിൽ | ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1955 – ഇപ്പോൾ |
ജീവിതപങ്കാളി(കൾ) | മാഗി ജോൺസൻ (1953–1978) ഡിന റൂയിസ് (1996–ഇപ്പോൾ) |
പങ്കാളി(കൾ) | സൊന്ദ്ര ലൊകെ (1975–1989) ഫ്രാൻസെസ് ഫിഷർ (1990–1995) |
പുരസ്കാരങ്ങൾ | NBR Award for Best Actor 2008 Gran Torino AFI Life Achievement Award 1996 Lifetime Achievement NYFCC Award for Best Director 2004 Million Dollar Baby Special American Movie Award Marquee 1980 Lifetime Archievement Art Directors Guild Contribution to Cinematic Imagery Award 2001 Lifetime Archievement Blue Ribbon Award for Best Foreign Language Film 1996 The Bridges of Madison County 2005 Mystic River 2006 Million Dollar Baby Bodil Award for Best American Film 2008 Letters from Iwo Jima Critics' Choice Lifetime Archievement Award 2004 Lifetime Archievement Golden Coach (Cannes Film Festival) 2003 Mystic River CFCA Award for Best Director 2004 Million Dollar Baby David di Donatello for Best Foreign Film 2004 Million Dollar Baby Directors Guild of America Award for Outstanding Achievement in Feature Film 1993 Unforgiven 2004 Million Dollar Baby Directors Guild of America Lifetime Archievement Award 2006 Lifetime Archievement FCCA Award for Best Foreign Language Film 2005 Million Dollar Baby Film Society of Lincoln Center Gala Tribute 1996 Lifetime Archievement Golden Boot Award 1993 Lifetime Archievement Hasty Pudding Theatricals Man of the Year 1991 Lifetime Archievement |