![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2e/Swedish_queen_Drottning_Kristina_portrait_by_S%25C3%25A9bastien_Bourdon_stor.jpg/640px-Swedish_queen_Drottning_Kristina_portrait_by_S%25C3%25A9bastien_Bourdon_stor.jpg&w=640&q=50)
ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ
1632-1654 കാലഘട്ടത്തിൽ സ്വീഡന്റെ രാജ്ഞി / From Wikipedia, the free encyclopedia
1632 മുതൽ 1654-ൽ സ്ഥാനമൊഴിയുന്നത് വരെ സ്വീഡനിലെ രാജ്ഞിയായിരുന്നു ക്രിസ്റ്റീന,ക്വീൻ ഓഫ് സ്വീഡൻ.(സ്വീഡിഷ്: ക്രിസ്റ്റീന, 18 ഡിസംബർ 1626 - 19 ഏപ്രിൽ 1689)[lower-roman 1]1632-ൽ ലൂറ്റ്സൻ യുദ്ധത്തിൽ മരണപ്പെട്ട തന്റെ പിതാവ് ഗുസ്താവസ് അഡോൾഫസിന്റെ പിൻഗാമിയായി അധികാരമേറ്റെടുത്ത അവർ പതിനെട്ടാം വയസ്സിൽ 1644-ൽ സ്വീഡിഷ് സാമ്രാജ്യം ഭരിക്കാൻ തുടങ്ങി.[7]
Christina | |
---|---|
![]() | |
Portrait by Sébastien Bourdon, who exaggerated her eyes.[1] | |
ഭരണകാലം | 6 November 1632 – 6 June 1654 |
കിരീടധാരണം | 20 October 1650 |
മുൻഗാമി | Gustav II Adolf |
പിൻഗാമി | Charles X Gustav |
പേര് | |
Christina Augusta or Christina Alexandra | |
രാജവംശം | Vasa |
പിതാവ് | Gustavus Adolphus of Sweden |
മാതാവ് | Maria Eleonora of Brandenburg |
മതം | Roman Catholic (1652–1689) Lutheran (1626–1652) |
ക്രിസ്റ്റീന പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ അറിവുനേടിയ സ്ത്രീകളിൽ ഒരാളായി ഓർമ്മിക്കപ്പെടുന്നു.[8] പുസ്തകങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിന്റിംഗുകൾ, ശിൽപ്പങ്ങൾ എന്നിവയോടു വളരെയധികം ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. മതം, തത്ത്വചിന്ത, ഗണിതശാസ്ത്രം, ആൽക്കെമി തുടങ്ങിയവയിലുള്ള താത്പര്യം മൂലം, സ്റ്റോക്ക്ഹോമിലെ പല ശാസ്ത്രജ്ഞരെയും അവർ ആകർഷിക്കുകയും നഗരം "നോർത്ത് ഏഥൻസ്" ആയിത്തീരാനും ആഗ്രഹിച്ചു. അവർ ബുദ്ധിയുള്ളവളും ചഞ്ചലചിത്തയുമായിരുന്നു. 1654-ൽ അവർ ഒരു അപവാദത്തിൽപ്പെടുകയും തുടർന്ന് അവിവാഹിതയായിരിക്കാൻ തീരുമാനിക്കുകയും [9] അവർ തന്റെ സിംഹാസനം ഉപേക്ഷിക്കുകയും റോമൻ കത്തോലിക്കാ മതത്തിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു. ക്രിസ്റ്റീന അഗസ്റ്റയായി സ്നാനമേറ്റ, അവർ ക്രിസ്റ്റീന അലക്സാണ്ട്ര എന്ന പേര് സ്വീകരിച്ചു.[note 1]
ക്രിസ്റ്റീനയുടെ സാമ്പത്തിക അമിതവ്യയം പാപ്പരവൽക്കരണത്തിലേക്കു സംസ്ഥാനത്തെ കൊണ്ടെത്തിക്കുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ പത്ത് വർഷത്തെ ഭരണത്തിനു ശേഷം പൊതു കലഹത്തിന് കാരണമാകുകയും ചെയ്തു. 28 വയസ്സുള്ളപ്പോൾ "വടക്കേ മിനർവയിലെ" തന്റെ കസിനു വേണ്ടി സിംഹാസനം ഉപേക്ഷിക്കുകയും റോമിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു.[11] മാർപ്പാപ്പ ക്രിസ്റ്റീനയെ ഒരു സാമ്രാജ്യം ഇല്ലാത്ത രാജ്ഞിയായും, വിശ്വാസമില്ലാത്ത ഒരു ക്രിസ്ത്യാനിയായും, ലജ്ജയില്ലാത്ത ഒരു സ്ത്രീയായും വിശേഷിപ്പിച്ചു.[9] നാടക-സംഗീത സമൂഹത്തിൽ അവർ ഒരു പ്രധാന പങ്ക് വഹിക്കുകയും നിരവധി ബറോക്ക് കലാകാരന്മാരെയും സംഗീതസംവിധായകരെയും സംഗീതജ്ഞരെയും സംരക്ഷിക്കുകയും ചെയ്തു.
തുടർച്ചയായി അഞ്ചു മാർപ്പാപ്പകളുടെ അതിഥിയായും വിരുദ്ധ നവീകരണത്തിന്റെ പ്രതീകമായും വത്തിക്കാൻ ഗ്രോട്ടോയിൽ സംസ്ക്കരിക്കപ്പെട്ട ഏതാനും സ്ത്രീകളിൽ ഒരാളുമായിരുന്നു അവർ.[12] അവരുടെ പാരമ്പര്യേതര ജീവിതശൈലിയും പുരുഷൻമാരെപ്പോലുള്ള വസ്ത്രധാരണരീതിയും പെരുമാറ്റവും എണ്ണമറ്റ നോവലുകളിലും നാടകങ്ങളിലും, സിനിമകളിലും ചിത്രീകരിക്കപ്പെട്ടു. ക്രിസ്റ്റീനയെക്കുറിച്ചുള്ള എല്ലാ ജീവചരിത്രങ്ങളിലും, അവരുടെ ലിംഗവും സാംസ്കാരിക സ്വത്വവും ഒരു പ്രധാന പങ്ക് വഹിക്കുന്നു.[13]