ക്രാൻബെറി തടാകം
From Wikipedia, the free encyclopedia
ക്രാൻബെറി തടാകം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് അഡിറോണ്ടാക്ക് ഉദ്യാനത്തിലെ ഓസ്വെഗാച്ചി നദിയുടെ കിഴക്കൻ ശാഖയിലുള്ള ഒരു തടാകമാണ്. ജോർജ് തടാകത്തിനും ഗ്രേറ്റ് സകന്ദാഗ തടാകത്തിനും ശേഷം അഡിറോണ്ടാക്ക് ഉദ്യാനത്തിലെ മൂന്നാമത്തെ വലിയ തടാകമാണിത്. തീരപ്രദേശത്തിന്റെ 75 ശതമാനവും ന്യൂയോർക്ക് സംസ്ഥാന ഉടമസ്ഥതയിലുള്ളതാണ്. 118,000-ഏക്കർ (480 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള ഫൈവ് പോണ്ട്സ് വൈൽഡർനസ് ഏരിയ തടാകത്തിൻറെ തെക്കൻ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുമ്പോൾ ക്രാൻബെറി ലേക്ക് വൈൽഡ് ഫോറസ്റ്റ് ശേഷിക്കുന്ന തീരപ്രദേശത്തിൻറെ ഭൂരിഭാഗവും ഉൾക്കൊള്ളുന്നു.
വസ്തുതകൾ ക്രാൻബെറി തടാകം, സ്ഥാനം ...
ക്രാൻബെറി തടാകം | |
---|---|
സ്ഥാനം | St. Lawrence County, New York, US |
നിർദ്ദേശാങ്കങ്ങൾ | 44°07′32″N 74°53′07″W, 44°10′22″N 74°49′31″W, 44°07′06″N 74°53′24″W |
Type | Reservoir |
പ്രാഥമിക അന്തർപ്രവാഹം | Oswegatchie River (east branch) |
Primary outflows | Oswegatchie River (east branch) |
Basin countries | United States |
പരമാവധി നീളം | 8.6 mi (13.8 km) |
പരമാവധി വീതി | 3.8 mi (6.1 km) |
ഉപരിതല വിസ്തീർണ്ണം | 6,975 acres (2,823 ha) |
ശരാശരി ആഴം | 6 ft (1.8 m) |
പരമാവധി ആഴം | 38 ft (12 m) |
തീരത്തിന്റെ നീളം1 | 55 mi (89 km) |
ഉപരിതല ഉയരം | 1,480 ft (450 m) |
Islands | 38 Joe Indian Island, Buck Island |
അധിവാസ സ്ഥലങ്ങൾ | Cranberry Lake, Wanakena |
1 Shore length is not a well-defined measure. |
അടയ്ക്കുക