![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/81/Lakshmi_Sahgal.jpg/640px-Lakshmi_Sahgal.jpg&w=640&q=50)
ക്യാപ്റ്റൻ ലക്ഷ്മി
ഇന്ത്യൻ നാഷണൽ ആർമിയിലെ ഇന്ത്യൻ സൈനാധിപ / From Wikipedia, the free encyclopedia
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു[1] ക്യാപ്റ്റൻ ലക്ഷ്മി (1914 ഒക്ടോബർ 24 - 2012 ജൂലൈ 23[2]). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.[3]
വസ്തുതകൾ ലക്ഷ്മി സൈഗാൾ, വ്യക്തിഗത വിവരങ്ങൾ ...
ലക്ഷ്മി സൈഗാൾ | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1914 ഒക്ടോബർ 24 പഴയ മദ്രാസ് |
മരണം | 2012 ജൂലൈ 23 കാൻപൂർ, ഉത്തർപ്രദേശ് |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | കേണൽ പ്രേം കുമാർ സൈഗാൾ |
കുട്ടികൾ | സുഭാഷിണി അലി |
വസതിs | കാൻപൂർ, ഉത്തർപ്രദേശ് |
അടയ്ക്കുക