From Wikipedia, the free encyclopedia
ചൈതന്യ തമാനെ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് കോർട്ട്. 2014-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ഈ ചിത്രം 2015 ൽ ഇന്ത്യയുടെ ഓസ്കർ എൻട്രിയായിരുന്നു. വിദേശ ചിത്രങ്ങളുടെ വിഭാഗത്തിലായിരുന്നു എൻട്രി. 2015 ഏപ്രിൽ 17നാണ് ഇന്ത്യയിൽ റിലീസ് ചെയ്തത്.
കോർട്ട് | |
---|---|
സംവിധാനം | ചൈതന്യ തമാനെ |
നിർമ്മാണം | വിവേക് ഗോംബർ |
രചന | ചൈതന്യ തമാനെ |
അഭിനേതാക്കൾ | വീര സാതിദാർ വിവേക് ഗോംബർ r ഗീതാഞ്ജലി കുൽക്കർണി പ്രദീപ് ജോഷി ഉഷ ബാനെ ഷിരീഷ് പവാർ |
സംഗീതം | സാംബാജി ഭഗത് |
ഛായാഗ്രഹണം | മൃണാൾ ദേശായ് |
ചിത്രസംയോജനം | റിഖാവ് ദേശായ് |
സ്റ്റുഡിയോ | Zoo Entertainment Pvt Ltd |
വിതരണം | Artscope - Memento Films (World sales) Zeitgeist Films (United States) |
രാജ്യം | ഇന്ത്യ |
ഭാഷ | മറാത്തി ഹിന്ദി ഗുജറാത്തി ഇംഗ്ലീഷ് |
സമയദൈർഘ്യം | 116 മിനിറ്റ് |
മുംബയിലെ ഒരു കീഴ്ക്കോടതിയാണ് ഈ ചിത്രത്തിന്റെ കഥാ പരിസരം. സർക്കാർ ജീവനക്കാരും അധ്യാപകരുമടങ്ങുന്ന പുതുമുഖങ്ങളായിരുന്നു ചിത്രത്തിലേറെയും. ദളിത് മനുഷ്യാവകാശപ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലെ എന്ന വൃദ്ധൻ, ആത്മഹത്യാപ്രേരണക്കുറ്റത്തിന് വിചാരണ ചെയ്യപ്പെടുന്നതാണ് സിനിമയിൽ പറയുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.