കോഫി അവൂനോർ
From Wikipedia, the free encyclopedia
ഒരു ആഫ്രിക്കൻ കവിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു പ്രൊഫ. കോഫി അവൂനോർ (13 മാർച്ച് 1935 – 21 സെപ്റ്റംബർ 2013). 'ഇവ്' എന്ന ഘാന ഭാഷയിലും ഇംഗ്ലീഷിലും ഒരുപോലെ കൃതികൾ രചിച്ചിട്ടുണ്ട്. 1980-കളിൽ ബ്രസീലിലേയും ക്യൂബയിലേയും ഘാന അംബാസഡറായി പ്രവർത്തിച്ചു. 1990-'94 കാലഘട്ടത്തിൽ യു.എന്നിൽ ഘാനയെ പ്രതിനിധീകരിച്ചു. ഘാന പ്രസിഡൻറിന്റെ ഉപദേശകസംഘത്തിന്റെ അധ്യക്ഷനായിരുന്നു.
വസ്തുതകൾ കോഫി അവൂനോർ, 8th ഘാന യു.എൻ പ്രതിനിധി ...
കോഫി അവൂനോർ | |
---|---|
8th ഘാന യു.എൻ പ്രതിനിധി | |
ഓഫീസിൽ 1990–1994 | |
രാഷ്ട്രപതി | Jerry Rawlings |
മുൻഗാമി | Victor Gbeho |
പിൻഗാമി | George Lamptey |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1935-03-13)13 മാർച്ച് 1935 Wheta, Gold Coast |
മരണം | 21 സെപ്റ്റംബർ 2013(2013-09-21) (പ്രായം 78) നയ്റോബി, കെനിയ |
ദേശീയത | Ghanaian |
അൽമ മേറ്റർ |
|
ജോലി | കവി, അധ്യാപകൻ, രാഷ്ട്രതന്ത്രജ്ഞൻ |
അടയ്ക്കുക