കൊറിയൻ എയർ
From Wikipedia, the free encyclopedia
കൊറിയൻ എയർ എന്ന പേരിൽ പ്രവർത്തിക്കുന്ന കൊറിയൻ എയർലൈൻസ് കോ. ലിമിറ്റഡ്(ഹൻഗുൾ:대한항공) , വിമാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണത്തിലും, അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണത്തിലും ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ എയർലൈൻ ആണ്. ഈ എയർലൈനിൻറെ ആസ്ഥാനം ദക്ഷിണ കൊറിയയിലെ സോൾ ആണ്
![]() | ||||
| ||||
തുടക്കം | 1946 (as Korean National Airlines) | |||
---|---|---|---|---|
തുടങ്ങിയത് | March 1, 1969 | |||
ഹബ് |
| |||
Focus cities |
| |||
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം | SKYPASS | |||
വിമാനത്താവള ലോഞ്ച് | KAL Lounge | |||
Alliance | SkyTeam | |||
ഉപകമ്പനികൾ | Jin Air | |||
Fleet size | 164 | |||
ലക്ഷ്യസ്ഥാനങ്ങൾ | 135 | |||
ആപ്തവാക്യം | Excellence in Flight | |||
മാതൃ സ്ഥാപനം | Hanjin Group | |||
ആസ്ഥാനം | Gonghang-dong, Gangseo-gu, Seoul, South Korea | |||
പ്രധാന വ്യക്തികൾ | Cho Yangho (chairman and CEO) Cho Choonghoon (Entrepreneur/Founder) | |||
വരുമാനം | ![]() | |||
പ്രവർത്തന വരുമാനം | ![]() | |||
അറ്റാദായം | ![]() | |||
മൊത്തം ആസ്തി | ![]() | |||
ആകെ ഓഹരി | ![]() | |||
വെബ്സൈറ്റ് | koreanair.com |
കൊറിയൻ എയറിൻറെ അന്താരാഷ്ട്ര യാത്രാ വിഭാഗവും അതിൻറെ കാർഗോ വിഭാഗവും ചേർന്നു 45 രാജ്യങ്ങളിലെ 130 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു, അതേ സമയം ആഭ്യന്തര വിഭാഗം 20 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നു. ഇഞ്ചിയോൺ അന്താരാഷ്ട്ര എയർപോർട്ടാണ് കൊറിയൻ എയറിൻറെ അന്താരാഷ്ട്ര ഹബ്.
ജിൻ എയർ കമ്പനിയുടെ മാതൃ സ്ഥാപനം കൊറിയൻ എയറാണ്, മാത്രമല്ല കൊറിയൻ എയർ സ്കൈടീമിൻറെ സ്ഥാപക അംഗംകൂടിയാണ്. സ്റ്റാർ അല്ലയാൻസിനു പിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ അല്ലയാൻസ് ഇപ്പോൾ സ്കൈടീമാണ്. 2012-ൽ ബിസിനസ് ട്രാവലർ റീഡർസ് ഏഷ്യയിലെ ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടു.[2] ഇപ്പോൾ കൊറിയൻ എയർലൈൻസ് 2018 ശൈത്യകാല ഒളിമ്പിക്സിൻറെ ഔദ്യോഗിക സ്പോൺസറാണ്.