കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
From Wikipedia, the free encyclopedia
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ഭഗവതിയുടെ മൂലകേന്ദ്രമായി കരുതപ്പെടുന്ന ഇത് "ലോകാംബിക ക്ഷേത്രം" എന്നും അറിയപ്പെടുന്നു. ദക്ഷിണ ഇന്ത്യയിലെ ശാക്തേയ ഉപാസകരുടെയും, ഭഗവതി ഭക്തരുടെയും ഏറ്റവും പ്രധാനപെട്ട ഒരു പുണ്യ കേന്ദ്രം കൂടി ആണിത്. ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം കേരളത്തിൽ ആദ്യമായി ജഗദീശ്വരിയായ "ആദിപരാശക്തിയെ" ശ്രീ ഭദ്രകാളി രൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ മറ്റ് 64 കാളീക്ഷേത്രങ്ങളുടെ മാതൃ ക്ഷേത്രമായാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രം കണക്കാക്കപ്പെടുന്നത്. കൊടുങ്ങല്ലൂരമ്മ എന്ന പേരിൽ ഇവിടുത്തെ ദ്രാവിഡ ഭഗവതി പ്രസിദ്ധയാണ്. സപ്തമാതാക്കളും (ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി) സവിശേഷ പ്രാധാന്യത്തോടെ ഭഗവതിയോടൊപ്പം കുടികൊള്ളുന്നു. തുല്യ പ്രാധാന്യത്തോടെ പരമശിവനും ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ആണ്. എന്നാൽ ശിവ ക്ഷേത്രം എന്ന നിലയ്ക്കല്ല മറിച്ചു ഭഗവതി ക്ഷേത്രം എന്ന നിലയിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. അഞ്ച് ശ്രീചക്ര പ്രതിഷ്ഠ ഉള്ള ക്ഷേത്രമാണിത്. പുരാതന കേരളത്തിന്റെ രക്ഷയ്ക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികാലയങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. കൊല്ലൂർ മൂകാംബിക, പാലക്കാട് ഹേമാംമ്പിക, കന്യാകുമാരി ബാലാംമ്പിക തുടങ്ങിയവ ആണ് മറ്റു മൂന്ന് ക്ഷേത്രങ്ങൾ.
കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം | |
---|---|
ശ്രീ കുരുംബ ഭഗവതി ക്ഷേത്രം | |
പേരുകൾ | |
ശരിയായ പേര്: | ശ്രീ കുരുംബ ഭഗവതി ക്ഷേത്രം |
സ്ഥാനം | |
സ്ഥാനം: | കൊടുങ്ങല്ലൂർ, തൃശ്ശൂർ ജില്ല, കേരളം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശ്രീ ഭദ്രകാളി (കണ്ണകി, മഹാകാളി, പരാശക്തി) |
വാസ്തുശൈലി: | തെക്കെ ഇന്ത്യൻ, കേരളീയ രീതി |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | സംഘകാലം |
അടികൾ എന്ന സമുദായക്കാരാണ് ഇവിടുത്തെ പൂജാരിമാർ. ശാക്തേയസങ്കല്പത്തിലുള്ള പൂജകളാണ് ഇക്കൂട്ടർ നടത്തുന്നത്. കുന്നത്ത്, മഠത്തിൽ, നീലത്ത് എന്നീ അടികൾ കുടുംബക്കാർക്കാണ് പരമ്പരാഗതമായി പൂജാധികാരം.