![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/0/03/KSA_Logo.jpg/640px-KSA_Logo.jpg&w=640&q=50)
കേരള സാഹിത്യ അക്കാദമി
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച / From Wikipedia, the free encyclopedia
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി (ആംഗലേയം:Kerala Sahitya Akademi, Academy for Malayalam literature).1956 ആഗസ്റ്റ് 15 ന് തിരു-കൊച്ചി സർക്കാർ തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിൽ രൂപവത്കരിച്ച കേരള സാഹിത്യ അക്കാദമി 1958-ൽ തൃശൂരിലേക്ക് മാറ്റി.[2] സാഹിത്യകാരന്മാരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പോർട്രെയ്റ്റ് ഗാലറിയും പ്രശസ്തരുടെ ശബ്ദം ആലേഖനം ചെയ്ത കാസറ്റ് ലൈബ്രറിയും അക്കാദമിയിലുണ്ട്. കേരള, കാലികറ്റ്, മഹാത്മാഗാന്ധി, കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലകളുടെ പി.എച്ച്.ഡി. ഗവേഷണ കേന്ദ്രമാണ് ഈ ലൈബ്രറി.
വസ്തുതകൾ ആപ്തവാക്യം, രൂപീകരണം ...
![]() | |
ആപ്തവാക്യം | മലയാണ്മയുടെ സർഗ്ഗകവാടം |
---|---|
രൂപീകരണം | 1956ഒക്ടോബർ 15 |
തരം | സാഹിത്യ സംഘടന |
ആസ്ഥാനം | തൃശൂർ, കേരളം, ![]() |
ഔദ്യോഗിക ഭാഷ | മലയാളം |
രക്ഷാധികാരി | പിണറായി വിജയൻ |
പ്രസിഡണ്ട് | കെ. സച്ചിദാനന്ദൻ |
സെക്രട്ടറി | പ്രൊഫ. സി.പി അബൂബക്കർ |
വൈസ് പ്രസിഡണ്ട് | ഡോ.അശോകൻ ചരുവിൽ |
വെബ്സൈറ്റ് | കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ് |
അടയ്ക്കുക