From Wikipedia, the free encyclopedia
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിന് ഏകദേശം 590 കി.മീ. കടൽത്തീരമുണ്ട്. സംസ്ഥാനത്ത് രണ്ട് പ്രധാന തുറമുഖങ്ങളും ഏഴു ഇടനില തുറമുഖങ്ങളും പന്ത്രണ്ട് ചെറുകിട തുറമുഖങ്ങളും ഉണ്ട്.
ഈ ലേഖനത്തിന്റെ ശൈലി-ഘടന പ്രശ്നങ്ങൾ ശരിയാക്കാൻ തിരുത്തലുകൾ വേണ്ടിവന്നേയ്ക്കും. (2023 നവംബർ) |
തിരുവനന്തപുരത്തെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമാണ് ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മെഗാ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് തുറമുഖം.[1] അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കടൽ ഗതാഗത പാതയിൽ നിന്നും വെറും പത്തു നോട്ടിക്കൽ മൈൽ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം, ഇരുപതു മീറ്റർ സ്വാഭാവിക ആഴമുള്ള ഗ്രീൻഫീൽഡും, സർവ കാലാവസ്ഥാനുയോജ്യവും, വിവിധോദ്ദേശ്യപരവും ആയ ഒരു തുറമുഖമാണ്. ശ്രദ്ദേയമായി, ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമേറ്റഡ് തുറമുഖം എന്ന ബഹുമതിയും, ഒരു അന്താരാഷ്ട്ര കടൽ ഗതാഗത പാതയോട് ചേർന്നുള്ള രാജ്യത്തെ ഏക തുറമുഖം എന്ന പ്രത്യേകതയും ഇതിനുണ്ട്. അൾട്രാ വലുപ്പമുള്ള കണ്ടെയ്നർ കപ്പലുകൾ ഉൾപ്പടെ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകളെ വരെ ഉൾക്കൊള്ളാൻ കഴിവുള്ള ഒരു ബഹുമുഖ സൗകര്യമാണു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഈ തുറമുഖം പൂർണ്ണമായി പൂർത്തിയാകുമ്പോൾ, ഇന്ത്യയിലെ കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ആവശ്യങ്ങളുടെ 75 ശതമാനവും നിറവേറ്റാൻ കെല്പുള്ളതാവും. നിലവിൽ ഈ ആവശ്യങ്ങൾ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങൾ ദുബായ്, കൊളംബോ, സിംഗപ്പൂർ, എന്നിവിടങ്ങളിലാണ്.
കേരളത്തിലെ പ്രധാന തുറമുഖങ്ങളിൽ ഒന്നാണ് ഏത് കാലാവസ്ഥയിലും പ്രവർത്തിക്കുന്ന പ്രകൃതിദത്ത തുറമുഖമായ കൊച്ചി തുറമുഖം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖങ്ങളിൽ ഒന്നും, അന്താരാഷ്ട്ര കടൽ ഗതാഗത പാതകൾക്ക് വളരെ അടുത്തുള്ളതും, കപ്പലുകൾക്ക് ഡോക്ക് ചെയ്യാൻ അത്യധികം സുരക്ഷിതത്വമുള്ളതുമായ ഒരു തുറമുഖമാണ്. കൊച്ചി ഇന്ത്യയിലെ ഏക കണ്ടെയ്നർ ട്രാൻഷിപ്മെന്റ് ടെർമിനൽ സൗകര്യമുള്ളതും, കപ്പലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽശാലയുള്ളതും, ദ്രാവക പ്രകൃതി വാതക ടെർമിനൽ, കൊച്ചി എണ്ണ ശുദ്ധീകരണശാലകളുടെ എണ്ണ ടെർമിനൽ, ഇന്ത്യയിലെ ഏക യാച്ച്-ടോട്ടറുകൾക്കുള്ള മറീന, തുടങ്ങിയ സൗകര്യങ്ങളുള്ളതുമായ ഇന്ത്യയിലെ സമുദ്ര വാണിജ്യത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്.
ബേപ്പൂർ തുറമുഖമാണ് സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളല്ലാത്ത ഭൂരിഭാഗം കപ്പൽ ഗതാഗതവും കൈകാര്യം ചെയ്യുന്നത്. ഇത് കാർഗോ, പാസഞ്ചർ സേവനങ്ങളുള്ള ഒരു തുറമുഖമാണ്.
നീണ്ടകര തുറമുഖം ഏഷ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തുറമുഖമാണ്.
No | Port Location | District | Port Type | Remarks |
---|---|---|---|---|
1 | വിഴിഞ്ഞം | തിരുവനന്തപുരം | പ്രധാനം (നിർമ്മാണത്തിൽ) | തുറമുഖം |
2 | വലിയതുറ | തിരുവനന്തപുരം | ചെറിയത് | തുറമുഖം |
3 | കൊല്ലം | കൊല്ലം | ഇടനില | തുറമുഖം |
4 | നീണ്ടകര | കൊല്ലം | ഇടനില | തുറമുഖം |
5 | കായംകുളം | ആലപ്പുഴ | ചെറിയത് | തുറമുഖം |
6 | ആലപ്പുഴ | ആലപ്പുഴ | ഇടനില | തുറമുഖം |
7 | മനക്കോടം | ആലപ്പുഴ | ചെറിയത് | തുറമുഖം |
8 | കോട്ടയം | കോട്ടയം | ചെറിയത് | ഉൾനാടൻ തുറമുഖം |
9 | കൊച്ചി | എറണാകുളം | പ്രധാനം | തുറമുഖം |
10 | കൊടുങ്ങല്ലൂർ | തൃശ്ശൂർ | ചെറിയത് | തുറമുഖം |
11 | പൊന്നാനി | മലപ്പുറം | ചെറിയത് | തുറമുഖം |
12 | ബേപ്പൂർ | കോഴിക്കോട് | ഇടനില | നദിക്കര |
13 | കോഴിക്കോട് | കോഴിക്കോട് | ഇടനില | തുറമുഖം |
14 | കൊയിലാണ്ടി | കോഴിക്കോട് | ചെറിയത് | തുറമുഖം |
15 | തലശ്ശേരി | കണ്ണൂർ | ചെറിയത് | തുറമുഖം |
16 | കണ്ണൂർ | കണ്ണൂർ | ചെറിയത് | തുറമുഖം |
17 | അഴീക്കോട് | കണ്ണൂർ | ഇടനില | തുറമുഖം |
18 | നീലേശ്വരം | കാസർഗോഡ് | ചെറിയത് | തുറമുഖം |
19 | കാസർഗോഡ് | കാസർഗോഡ് | ചെറിയത് | തുറമുഖം |
20 | മഞ്ചേശ്വരം | കാസർഗോഡ് | ചെറിയത് | തുറമുഖം |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.