ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
രണ്ട് തവണ(1985-1990,1994-1995) കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായിരുന്നു.[1] കെ ഗോവിന്ദ മാരാർ എന്നറിയപ്പെട്ടിരുന്ന കെ.ജി.മാരാർ(1934-1995)
കെ.ജി. മാരാർ | |
---|---|
സംസ്ഥാന പ്രസിഡൻ്റ്, കേരള ബിജെപി | |
ഓഫീസിൽ 1985-1990, 1994-1995 | |
മുൻഗാമി | കെ.രാമൻ പിള്ള |
പിൻഗാമി | കെ.വി.ശ്രീധരൻ മാസ്റ്റർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1934 സെപ്റ്റംബർ 17 കേരളം, ഇൻഡ്യ |
മരണം | 25 ഏപ്രിൽ 1995 60) | (പ്രായം
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | un-married |
As of 04 ഓഗസ്റ്റ്, 2024 |
നാരായണ മാരാർ, നാരായണി മാരസ്യാർ എന്നിവരുടെ നാലുമക്കളിൽ മൂന്നാമനായിരുന്നു ഇദ്ദേഹം. വളരെ ദരിദ്രമായ കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പറശ്ശിനിക്കടവ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായി പത്തു വർഷം ഇദ്ദേഹം ജോലി ചെയ്തിരുന്നു. ജനസംഘത്തിന്റെ പ്രവർത്തനത്തിനായി ഇദ്ദേഹം ജോലി ഉപേക്ഷിക്കുകയായിരുന്നു.[2] [3]
വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ ഇദ്ദേഹം ആർ.എസ്.എസ്. പ്രചാരകനായി. 1956-ൽ പയ്യന്നൂരിൽ ഇദ്ദേഹം ആർ.എസ്.എസ്. ശാഖ സ്ഥാപിച്ചു. കണ്ണൂർ ജില്ലയിൽ ഭാരതീയ ജനസംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ജനസംഘത്തിന്റെ സംസ്ഥാന കാര്യദർശിയായിരുന്നു.[2][4]
1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തിരുന്നു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ഇദ്ദേഹം ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. കേരള രാഷ്ട്രീയത്തിൽ ഇദ്ദേഹം സജീവമായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഇദ്ദേഹം സംസ്ഥാന പ്രസിഡൻ്റായിരുന്നപ്പോൾ പി.പി. മുകുന്ദൻ പാർട്ടിയുടെ സംഘടന ജനറൽ സെക്രട്ടറിയായിരുന്നു. ഭാരതീയ ജനതാ പാർട്ടിക്കുവേണ്ടി ഇദ്ദേഹം പല തിരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ട്. അവസാനമായി ഇദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചത് 1991-ലായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ 1000 വോട്ടിന്റെ നേരിയ വ്യത്യാസത്തിനാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
തന്റെ രാഷ്ട്രീയജീവിതത്തിൽ ഇദ്ദേഹം ഒരു പഞ്ചായത്ത് മെമ്പറായിപ്പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് ഒരു പ്രത്യേകതയാണ്[2].
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1991 | മഞ്ചേശ്വരം നിയമസഭാമണ്ഡലം | ചെർക്കളം അബ്ദുള്ള | മുസ്ലീം ലീഗ്, യു.ഡി.എഫ് | കെ.ജി. മാരാർ | ബി.ജെ.പി. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.