കെ.എസ്. കൃഷ്ണൻ
From Wikipedia, the free encyclopedia
സി.വി. രാമന് നോബൽ സമ്മാനം ലഭിച്ച രാമൻ ഇഫക്ട് എന്ന കണ്ടുപിടിത്തത്തിന്റെ മുഖ്യസഹായിയും 1928 മാർച്ച് ലക്കം 'നേച്ചറിൽ' പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ആയിരുന്നു കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്ണൻ എന്ന കെ.എസ്. കൃഷ്ണൻ. ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക രംഗത്ത് പല മികച്ച സ്ഥാപനങ്ങളുടെയും വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയ കെ.എസ്. കൃഷ്ണൻ ശാസ്ത്രത്തിന് പുറമേ ശാസ്ത്രസാഹിത്യത്തിലും സ്പോർട്സിലും രാഷ്ട്രീയത്തിലും ഒക്കെ താത്പര്യമുള്ള ബഹുമുഖ പ്രതിഭയായിരുന്നു. അറ്റോമിക് എനർജി കമ്മീഷൻ, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR), യു.ജി.സി എന്നീ സ്ഥാപനങ്ങളുടെ വളർച്ചയിൽ സഹകരിച്ചിരുന്നു. മികച്ച അദ്ധ്യാപകൻ, ഗവേഷണാചാര്യൻ, ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
വസ്തുതകൾ കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്ണൻ, ജനനം ...
കരിമാണിക്കം ശ്രീനിവാസയ്യങ്കാർ കൃഷ്ണൻ | |
---|---|
![]() | |
ജനനം | (1898-12-04)ഡിസംബർ 4, 1898 വത്രപ്, ഇന്ത്യ |
മരണം | ജൂൺ 14, 1961(1961-06-14) (പ്രായം 62) |
ദേശീയത | ഇന്ത്യൻ |
കലാലയം | മധുര അമേരിക്കൻ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, കൊൽക്കത്ത സർവകലാശാല |
അറിയപ്പെടുന്നത് | രാമൻ പ്രതിഭാസം Crystal Magnetism Magneto Chemistry Technique for measuring Magnetic anisotropy of magnetic crystals |
പുരസ്കാരങ്ങൾ | പത്മഭൂഷൺ FRS Knighthood Bhatnagar Memorial Award |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്, അലഹാബാദ് സർവകലാശാല, നാഷണൽ ഫിസിക്കൽ ലബോറട്ടറി |
അടയ്ക്കുക