കെവിൻ സിസ്ട്രോം
From Wikipedia, the free encyclopedia
കെവിൻ സിസ്ട്രോം (ജനനം ഡിസംബർ 30, 1983) ഒരു അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും സംരംഭകനുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ പങ്കിടൽ വെബ്സൈറ്റായ ഇൻസ്റ്റാഗ്രാമിന്റെ സഹസ്ഥാപകനാണ് അദ്ദേഹം. [1]
വസ്തുതകൾ കെവിൻ സിസ്ട്രോം, ജനനം ...
കെവിൻ സിസ്ട്രോം | |
---|---|
ജനനം | (1983-12-30) ഡിസംബർ 30, 1983 (40 വയസ്സ്) |
കലാലയം | സ്റ്റാൻഫോർഡ് സർവകലാശാല |
തൊഴിൽ | സംരംഭകൻ |
അറിയപ്പെടുന്നത് | സഹസ്ഥാപകൻ, മുൻ സി ഇ ഓ ഇൻസ്റ്റാഗ്രാം |
അടയ്ക്കുക
2016-ൽ 40 വയസ്സിന് താഴെയുള്ള അമേരിക്കയിലെ ഏറ്റവും സമ്പന്നരായ സംരംഭകരുടെ പട്ടികയിൽ കെവിൻ സിസ്ട്രോം ഇടം പിടിച്ചു.[2] അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അതിവേഗം വളരുന്ന ആപ്ലിക്കേഷനായി മാറിയ ഇൻസ്റ്റാഗ്രാം 2012-ൽ 1 ബില്യൺ ഡോളറിന് ഫേസ്ബുക് വാങ്ങി. 2018 സെപ്റ്റംബർ 24-ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സിഇഒ സ്ഥാനം രാജിവച്ചു. [3]