കെയ്ലി കൂവോക്കോ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ അഭിനേത്രിയാണ് കെയ്ലി ക്രിസ്റ്റീൻ കൂവോക്കോ (/ˈkeɪli ˈkwoʊkoʊ/ KAY-lee KWOH-koh) (ജനനം: നവംബർ 30, 1985)[1]. 1990 കളുടെ അവസാനത്തിൽ അനേകം ചലച്ചിത്ര, ടെലിവിഷൻ പരമ്പരകളിൽ സഹനടിയായി അഭിനയിച്ച ശേഷം 2002 മുതൽ 2005 വരെ എബിസി സിറ്റ്കോം എയ്റ്റ് സിമ്പിൾ റൂൾസിൽ ബ്രിഡ്ജെറ്റ് ഹെൻനെസി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. തുടർന്ന്, കൂവോക്കോ ചാംഡ് എന്ന ടെലിവിഷൻ പരമ്പരയുടെ അവസാന സീസണിൽ ബില്ലി ജെൻകിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2007 മുതൽ, സിബിഎസ് സിറ്റ്കോം ദ ബിഗ് ബാങ്ങ് തിയറിയിൽ പെന്നി എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നു. ഈ വേഷത്തിന് സാറ്റലൈറ്റ്, ക്രിട്ടിക്സ് ചോയിസ്, പീപ്പിൾസ് ചോയ്സ് അവാർഡ് എന്നിവ നേടിയിട്ടുണ്ട്.
കെയ്ലി കൂവോക്കോ | |
---|---|
ജനനം | കെയ്ലി ക്രിസ്റ്റീൻ കൂവോക്കോ (1985-11-30) നവംബർ 30, 1985 (38 വയസ്സ്) കമാറില്ലോ, കാലിഫോർണിയ, യുഎസ് |
മറ്റ് പേരുകൾ | കെയ്ലി കൂവോക്കോ-സ്വീറ്റിങ് |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1992–മുതൽ |
ടു ബി ഫാറ്റ് ലൈക് മി (2007), ഹോപ് (2011), അനോണിമസ് (2014) എന്നീ ചിത്രങ്ങളിൽ കൂവോക്കോ അഭിനയിച്ചിട്ടുണ്ട്. 2014 ൽ ഒരു ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഒരു താരകം ലഭിച്ചു..[2] 2017 ഒക്റ്റോബറിൽ യെസ്, നോർമൻ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനി ആരംഭിച്ചു.