കൃസ്ത്യൻ ഗോട്ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക്
From Wikipedia, the free encyclopedia
ജർമൻകാരനായ ഒരു സസ്യശാസ്ത്രജ്ഞനും, ഡോക്ടറും, ജന്തുശാസ്ത്രജ്ഞനും, പ്രകൃതിതത്വശാസ്ത്രകാരനുമായിരുന്നു ക്രിസ്ത്യൻ ഗോട്ഫ്രീഡ് ഡാനിയേൽ നീസ് വൺ എസെൻബെക്ക് അഥവാ നീസ് (Christian Gottfried Daniel Nees von Esenbeck), (14 ഫെബ്രുവരി 1776 – 16 മാർച്ച് 1858). ഗോയ്ഥേയുടെ സമകാലികനായിരുന്ന ഇദ്ദേഹം ലിനയേസിന്റെ കാലത്തുതന്നെയായിരുന്നു ജീവിച്ചിരുന്നത്. ലിനയേസ് വിവരിച്ചിടത്തോളം തന്നെ ഏകദേശം 7000 സസ്യങ്ങളെപ്പറ്റി നീസ് വിവരണം നൽകിയിട്ടുണ്ട്. German Academy of Natural Scientists Leopoldina -ന്റെ അധ്യക്ഷൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാനപ്രവൃത്തി ചാൾസ് ഡാർവിനെ അതിലെ ഒരു അംഗമായി ചേർക്കുക എന്നതായിരുന്നു. സസ്യശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും അനവധി മോണോഗ്രാഫുകളുടെ രചയിതാവായ അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് പൂപ്പലുകളെപ്പറ്റിയുള്ള പഠനത്തിലാണ്.
Nees എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[1]