കുളയട്ട
From Wikipedia, the free encyclopedia
ഹിരുഡിനേറിയ എന്ന സബ് ക്ലാസിൽ വരുന്ന, ചതുപ്പുകളിലും ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന രക്തം കുടിക്കുന്ന ഒരിനം ജീവിയാണ് കുളയട്ട. അശുദ്ധരക്തം വാർത്തുകളയുന്നതിന് പണ്ടു മുതൽക്കേ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉപയോഗത്തിലുണ്ടായിരുന്ന ജലത്തിലും തണുപ്പേറിയ ജലാംശ പ്രദേശങ്ങളിലും കൂടുതലായി കണ്ടു വരുന്ന ജീവിയാണ് ഇവ. രക്തം ചോർത്തിയുള്ള ചികിത്സകൾക്കായി ഇവയെ വ്യാപകമായി ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യം നീരട്ടകളെ വളർത്തുക എന്നത് തീർത്തും ആദായകരമായ തൊഴിലായിരുന്നു. ഇവ മറ്റു ജീവികളെ കടിച്ചതിനു ശേഷം രക്തം കട്ട പിടിക്കുന്നത് തടയാൻ ഹിരുഡിൻ എന്ന പേരുള്ള ഒരു തരം പദാർത്ഥം അവയിൽ കുത്തി വയ്ക്കുന്നു. തോട്ടട്ട, പോത്തട്ട എന്നി പേരുകളിലും ഇവ അറിയപ്പെടുന്നു.
അട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അട്ട (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ ശാസ്ത്രീയ വർഗ്ഗീകരണം, Infraclasses ...
കുളയട്ട | |
---|---|
Hirudo medicinalis | |
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | ക്ലിറ്റെല്ലാറ്റ |
Subclass: | Hirudinea (ഹിരുഡിനേറിയ) Lamarck, 1818 |
Infraclasses | |
Acanthobdellidea |
അടയ്ക്കുക