കുറ നദി
ട്രാൻസ്കാക്കേഷ്യയിലെ ഒരു നദി From Wikipedia, the free encyclopedia
ട്രാൻസ്കാക്കേഷ്യയിലെ ഒരു നദി From Wikipedia, the free encyclopedia
കോക്കസസ് പർവ്വത നിരകളിലെ ഏറ്റവും പ്രധാനപ്പെട്ടതും ഉയർന്നതുമായ പർവ്വതമായ ഗ്രേറ്റർ കോക്കസസിന്റെ തെക്ക് ഭാഗത്ത് നിന്ന് ഉദ്ഭവിച്ച് കിഴക്കോട്ട് ഒഴുകുന്ന നദിയാണ് കുറ നദി - Kura River (Turkish: Kura; Azerbaijani: Kür; Kurdish: rûbara kur; Georgian: მტკვარი, Mt'k'vari; Armenian: Կուր, Kur; Ancient Greek: Cyrus; Persian: Kurosh).[4][5] ഗ്രേറ്റർ കോക്കസസിന്റെ തെക്കൻ മലഞ്ചെരിവിൽ നിന്ന് ആരംഭിച്ച് കാസ്പിയൻ കടലിന്റെ കിഴക്കൻ ഭാഗത്ത് ചേരുന്ന കുറ നദി, ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്തിലൂടെയും ഒഴുകുന്നുണ്ട്. ഗ്രേറ്റർ, ലെസ്സർ പർവ്വതങ്ങളുടെ ദക്ഷിണ ദിക്കിൽ നിന്നും അറാസ് എന്ന പോഷകനദിയും ഒഴുകുന്നുണ്ട്. തുർക്കിയുടെ വടക്കുകിഴക്കൻ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന ഈ നദി ജോർജിയ, അസർബയ്ജാൻ എന്നീ രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്. അസർബയ്ജാനിൽ വച്ച് കുറ നദി അറാസ് നദിയെ പോഷകനദിയായി സ്വീകരിച്ച് കാസ്പിയൻ കടലിൽ എത്തിച്ചേരുന്നു. കുറ നദിയുടെ ആകെ നീളം 1,515 കിലോമീറ്ററാണ് (941 മൈൽ).
Mtkvari(Kura) River | |
At Mtskheta, Georgia | |
Name origin: Related to the name of Cyrus the Great | |
രാജ്യങ്ങൾ | Turkey, Georgia (country), Azerbaijan |
---|---|
Region | Caucasus |
Part of | Caspian Sea basin |
പോഷക നദികൾ | |
- ഇടത് | Liakhvi, Aragvi, Iori, Alazani |
- വലത് | Algeti, Khrami, Tartarchay, Aras |
പട്ടണങ്ങൾ | Khashuri, Gori, Borjomi, Tbilisi, Rustavi, Mingacevir, Zardab, Sabirabad, Neftçala |
സ്രോതസ്സ് | Lesser Caucasus |
- സ്ഥാനം | Near Kartsakhi Lake, Kars, Turkey |
- ഉയരം | 2,740 മീ (8,990 അടി) [1] |
- നിർദേശാങ്കം | 40°40′31″N 42°44′32″E |
അഴിമുഖം | Caspian Sea |
- സ്ഥാനം | Neftçala, Neftchala Rayon, Azerbaijan |
- ഉയരം | −26.5 മീ (−87 അടി) [2] |
- നിർദേശാങ്കം | 39°19′32″N 49°20′07″E |
നീളം | 1,515 കി.മീ (941 മൈ) |
നദീതടം | 198,300 കി.m2 (76,564 ച മൈ) |
Discharge | for directly downstream from Aras River confluence |
- ശരാശരി | 443 m3/s (15,644 cu ft/s) |
- max | 2,250 m3/s (79,458 cu ft/s) [3] |
- min | 206 m3/s (7,275 cu ft/s) [3] |
Kura River Basin |
പേർഷ്യൻ ചക്രവർത്തിയായിരുന്ന മഹാനായ സൈറസിന്റെ (Old Persian: Τνρ[6], IPA: [kʰuːrʰuʃ], Kūruš[7], Persian: کوروش كبير, Kūrošé Bozorg) (c. 600 BC or 576– December[8][9] 530 BC) പേരുമായി ബന്ധപ്പെട്ടതാണ് കുറ എന്ന വാക്ക്. കുറ എന്ന ജോർജിയൻ പേരിന് ആർത്ഥം 'നല്ല വെള്ളം' എന്നാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.