![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3b/Walls_of_Kumbhalgarh.jpg/640px-Walls_of_Kumbhalgarh.jpg&w=640&q=50)
കുംഭല്ഗഡ്
രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ട / From Wikipedia, the free encyclopedia
രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കോട്ടയാണ് കുംഭല്ഗഡ് ഫോർട്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 15ആം നൂറ്റാണ്ടിൽ രാജസ്ഥാനിലെ മേവാർ(മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് പണികഴിപ്പിച്ചത്. മേവാർ ചക്രവർത്തിയായിരുന്ന മഹാറാണ പ്രതാപിന്റെ ജന്മ സ്ഥലം കൂടിയാണ് കുംഭൽ ഗഡ്. 19ആം നൂറ്റാണ്ടുവരെ കോട്ട അതിന്റെ എല്ലാ പ്രതാപത്തോടെയും നിലനിന്നു. [1] 38 കിലോ മീറ്റർ നീളത്തിൽ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലായാണ് പരിഗണിക്കപ്പെടുന്നത്. കോട്ട ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഏതാനും സമയം പൊതുജനങ്ങൾക്ക് സന്ദർശനാർത്ഥം തുറന്നു കൊടുക്കുന്നുണ്ട്. ചിത്തോർഗഢ് കോട്ടക്ക് ശേഷം മേവാറിലെ പ്രധാനപ്പെട്ട ഒരു കോട്ടയാണിത്. ഉദയ്പൂരിന്റെ വടക്കുപടിഞ്ഞാറായി റോഡുമാർഗ്ഗം 82 കിലോമീറ്റർ സഞ്ചരിച്ചാൽ കുംഭൽഗഡിൽ എത്തിച്ചേരാം. 2013ൽ കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിൽ നടന്ന യുനെസ്കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ 37ആം സമ്മേളനത്തിൽ രാജസ്ഥാനിലെ മറ്റു അഞ്ചു മല കോട്ടകൾക്കൊപ്പമാണ് കുംഭൽഗഡ് കോട്ടയും ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ടത്.
കുംഭല്ഗഡ് കോട്ട കുംഭല്മെർ, കുംഭല്ഗഡ് | |
---|---|
![]() 38 കിലോ മീറ്റർ വ്യാപിച്ച് കിടക്കുന്ന കുംഭൽ ഗഡ് കോട്ട മതിൽ,ചൈനയിലെ വൻമതിലിന് ശേഷം ഏറ്റവും നീളമുള്ള രണ്ടാമത്തെ മതിലാണിത്. | |
Country | ![]() |
State | Rajasthan |
District | Rajsamand |
ഉയരം | 1,100 മീ(3,600 അടി) |
• Official | Hindi |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | RJ 30 |
വെബ്സൈറ്റ് | www |
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ ![]() |
Area | 268, 1,339 ha (28,800,000, 144,100,000 sq ft) |
മാനദണ്ഡം | ii, iii |
അവലംബം | 247 |
നിർദ്ദേശാങ്കം | 25°08′57″N 73°34′52″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/b/b0/Ram_Pol.jpg/640px-Ram_Pol.jpg)