കിൻഡർഗാർട്ടൻ
From Wikipedia, the free encyclopedia
കിൻഡർഗാർട്ടൻ ( listen (സഹായം·വിവരണം); ജർമ്മൻ ഭാഷയിൽ നിന്നുള്ള [ˈkɪndɐˌɡaːɐ̯tn̩] (
listen), എന്ന വാക്കിൽനിന്നുമുണ്ടായതാണ്. കുട്ടികളുടെ പൂന്തോട്ടം ("garden for the children") എന്നാണീ വാക്കിനർത്ഥം.[1]) ഇത് ഒരു സ്കൂളിൽ ചേരുന്നതിനു മുമ്പുള്ള വിദ്യാഭ്യാസത്തെപ്പറ്റിയുള്ള കാഴ്ചപ്പാടാണ്. ഇതിൽ കളികളിലും പാട്ടിലും അധിഷ്ഠിതവും പ്രവൃത്തിപരിചയപ്രവർത്തനങ്ങളായ ചിത്രരചന, സാമൂഹ്യബന്ധം എന്നിവ ഉൾപ്പെടുന്നതുമാണ്.വീട്ടിൽനിന്നും സ്കൂളിലെയ്ക്കുള്ള മാറ്റത്തിനു കുഞ്ഞിനെ സജ്ജമാക്കുകയാണുദ്ദേശ്യം. ആദ്യം ഇത്തരം സ്ഥാപനങ്ങൾ ജർമ്മനിയിലെ ബവേറിയ, സ്ട്രാസ്ബർഗ് എന്നിവിടങ്ങളിലെ തൊഴിലാളികലുടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ വേണ്ടി തുടങ്ങി. ഫ്രീഡ്രിക് ഫ്രോബെൽ ആണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. വിദ്യാഭ്യാസ ചിന്തകനായ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ആദ്യനാളുകളെ ആഗോളതലത്തിൽത്തന്നെ വളരെയധികം സ്വാധീനിച്ചുവരുന്നു. ഇന്ന്, ഈ വാക്കുപയോഗിച്ച്, അനേകം രാജ്യങ്ങളിൽ, അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങലേയും പഠനസ്ഥലങ്ങളേയും വൈവിധ്യമാർന്ന ബോധനരീതികളെയും പൊതുവെ വിളിക്കപ്പെടുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/7f/Unterhaus_keilhau.jpg/320px-Unterhaus_keilhau.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3c/Parent%27s_day_at_Eirfan%27s_Kindergarten.jpg/640px-Parent%27s_day_at_Eirfan%27s_Kindergarten.jpg)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/36/Sama_Kindergarten_and_Elementary_School_-_First_day_of_Iranian_new_education_year_-_for_Kindergarten_students_and_elementary_school_newcomers_-_Qods_zone%28town%29_-_city_of_Nishapur_106.JPG/640px-thumbnail.jpg)