കാൾ മാർക്സിന്റെ ശവകുടീരം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ നോർത്ത് ലണ്ടനിൽ ഹൈഗേറ്റ് സെമിത്തേരിയിലുൾപ്പെട്ട കിഴക്കൻ സെമിത്തേരിയിലാണ് കാൾ മാർക്സിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. കാൾ മാർക്സിന്റെയും അദ്ദേഹത്തിന്റെ പത്നി ജെന്നി വോൺ വെസ്റ്റ്ഫാലന്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും ശ്മശാന സ്ഥലങ്ങളാണ് ഇവിടയുള്ളത്. കിഴക്കൻ ശ്മശാനത്തിന്റെ മറ്റൊരു ഭാഗത്ത് സംസ്കരിക്കപ്പെട്ട മൃതദേഹങ്ങൾ പിന്നീട് 1954 ൽ നിലവിലെ സ്ഥലത്ത് പുനഃസ്ഥാപിക്കപ്പെട്ടു. ലോറൻസ് ബ്രാഡ്ഷോ രൂപകൽപ്പന ചെയ്ത ഈ ശവകുടീരം 1956 ൽ ഈ സ്മാരകത്തിന് ധനസഹായം നൽകിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ജനറൽ സെക്രട്ടറി ഹാരി പോളിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്യപ്പെട്ടു. ഒരു മാർബിൾ പീഠത്തിൽ വെങ്കലത്തിൽ നിർമ്മിക്കപ്പെട്ട മാർക്സിന്റെ ശിരസിന്റെ ഭാഗമാണ് ശവകുടീരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനവാക്കുകൾ ഉൾപ്പെടെ, മാർക്സിന്റെ കൃതികളിൽ നിന്നുള്ള ഉദ്ധരണികൾ പീഠത്തിൽ ഉടനീളം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ശവകുടീരം നിർമ്മിച്ചതിനുശേഷം, മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അനുയായികളുടെ ഒരു തീർത്ഥാടന കേന്ദ്രമായി ഇതു മാറി. മാർക്സിന്റെ എതിരാളികളുടെ ഒരു ലക്ഷ്യമായിരുന്ന ഇത് 1970 കളിൽ രണ്ട് ബോംബ് ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും നാശനഷ്ടങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.
കാൾ മാർക്സിന്റെ ശവകുടീരം | |
---|---|
കലാകാരൻ | Laurence Bradshaw |
പൂർത്തീകരണ തീയതി | 1956 |
തരം | ശില്പം |
Medium | വെങ്കലം |
Subject | കാൾ മാക്സ് |
അളവുകൾ | 3.7 മീ (12 ft) |
സ്ഥാനം | ഹൈഗേറ്റ് സെമിത്തേരി ലണ്ടൻ, N6 |
51.5662°N 0.1439°W | |
Listed Building – Grade I | |
Official name | Tomb of Karl Marx and family |
Designated | 14 May 1974 |
Reference no. | 1378872 |
1849 ജൂണിൽ ഒരു രാഷ്ട്രീയ പ്രവാസിയായാണ് കാൾ മാർക്സ് ലണ്ടനിലേക്ക് എത്തിച്ചേർന്നത്.[1] യഥാർത്ഥത്തിൽ സോഹോയിൽ താമസിച്ചിരുന്ന അദ്ദേഹം 1875 ൽ വടക്കൻ ലണ്ടൻ പ്രദേശമായ ബെൽസൈസ് പാർക്കിലെ മൈറ്റ് ലാൻഡ് പാർക്ക് റോഡിലേക്ക് താമസം മാറ്റുകയും 1883 ൽ മരിക്കുന്നതുവരെ ഇത് അദ്ദേഹത്തിന്റെ ഭവനമായി തുടരുകയുംചെയ്തു.[2] ഈ കാലയളവിൽ, ദ എയ്റ്റീൻത് ബ്രൂമെയർ ഓഫ് ലൂയിസ് നെപ്പോളിയൻ,[3] ദാസ് കാപിറ്റൽ[4] എന്നിവയുൾപ്പെടെ കാൾ മാർക്സ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചില പുസ്തകങ്ങൾ എഴുതി. ലണ്ടനിലുണ്ടായിരുന്ന കാലം മുഴുവൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ ഒരു സാഹചര്യത്തിലാണ് മാർക്സ് ജീവിച്ചിരുന്നത്, സുഹൃത്തും സഹകാരിയുമായ ഫ്രെഡറിക്ക് ഏംഗൽസിന്റെ പിന്തുണയെ ഇക്കാലത്ത് അദ്ദേഹം വളരെയധികം ആശ്രയിച്ചിരുന്നു.[5] 1883 മാർച്ച് 14 ന് ഉച്ചതിരിഞ്ഞ് ബ്രോങ്കൈറ്റിസ്, ശ്വാസകോശാവരണ രോഗം എന്നിവ രൂക്ഷമായതോടെ മാർക്സ് മരിച്ചു.[6] അടുത്ത ശനിയാഴ്ച, ഹൈഗേറ്റ് സെമിത്തേരിയിൽ,[7] പതിനെട്ട് മാസം മുമ്പ് മരണമടഞ്ഞ ഭാര്യയ്ക്ക് വേണ്ടി ഒരുക്കിയ ശവക്കുഴിയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. ശവസംസ്കാര ചടങ്ങിൽ ഏംഗൽസ് മംഗളാശംസ അർപ്പിച്ചു.[8]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.