കാൾസ്ക്രോണ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
സ്വീഡനിലെ ഒരു നഗര പ്രദേശവും കാൾസ്ക്രോണ മുൻസിപ്പാലിറ്റിയുടെ ആസ്ഥാവുമാണ് കാൾസ്ക്രോണ Karlskrona (സ്വീഡിഷ് ഉച്ചാരണം: [ˈkɑːɭsˌkruːna].[6]) 2010ലെ കണക്കുപ്രകാരം 35,212 ആണ് ഇവിടത്തെ ജനസംഖ്യ. സ്വീഡനിലെ 21 കണ്ട്രികളിൽ ഒന്നായ ബ്ലെക്കിങെ കണ്ട്രിയുടെ തലസ്ഥാനവുമാണ് ഈ നഗരം. സ്വീഡൻ തീരദേശ സേനയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.
കാൾസ്ക്രോണ Karlskrona | ||
---|---|---|
Skyline of Karlskrona | ||
| ||
Coordinates: 56°9′39″N 15°35′10″E | ||
Country | Sweden | |
Province | Blekinge | |
County | Blekinge County | |
Municipality | Karlskrona Municipality | |
Charter | 1680 | |
• ആകെ | 21.72 ച.കി.മീ.(8.39 ച മൈ) | |
ഉയരം | 16 മീ(52 അടി) | |
(31 December 2010)[1] | ||
• ആകെ | 35 212 | |
• ജനസാന്ദ്രത | 1,621/ച.കി.മീ.(4,200/ച മൈ) | |
സമയമേഖല | UTC+1 (CET) | |
• Summer (DST) | UTC+2 (CEST) | |
Postal code | 371 xx | |
ഏരിയ കോഡ് | (+46) 455 | |
വെബ്സൈറ്റ് | www |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സ്വീഡൻ |
Area | 2,138 ഹെ (230,100,000 sq ft) [2][3][4][5] |
മാനദണ്ഡം | ii, iv |
അവലംബം | 871 |
നിർദ്ദേശാങ്കം | 56°11′32″N 15°37′51″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
വെബ്സൈറ്റ് | www |
ബ്ലക്കിങെ ദ്വീപുസമൂഹമുള്ള കടലിലെ 30 ദ്വീപുകളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ നഗരം. ട്രോസ്സോ ദ്വീപാണ് ഇവയിലെ പ്രധാനപ്പെട്ടത്. സാൾടോ, സ്റ്റുർകോ, ഹാസ്റ്റോ, ലങ്കോ, അസ്പോ പ്രധാനപ്പെട്ട മറ്റു ദ്വീപുകൾ. സ്റ്റുംഹോൾമൻ ചെറുദ്വീപ് നാവിക സേനയുടെ ഭൂമിയായിരുന്നു. എന്നാൽ, ഇപ്പോൾ ഇത് ദേശീയ നാവിക മ്യൂസിയമാണ്.
റോയൽ സ്വീഡിഷ് നേവി സ്റ്റോക്ക്ഹോമിൽ നിന്ന് ട്രോസ്സോ ദ്വീപിലേക്ക് സ്ഥലം മാറ്റിയതോടെ 1680ലാണ് ഈ നഗരം സ്ഥാപിതമായത്. ആ സമയത്ത് ബാൾട്ക സമുദ്ര മേഖലയിൽ സ്വീഡൻ പ്രധാനമായ ഒരു സൈനിക ശക്തിയായിരുന്നു. പക്ഷേ ഡെൻമാർക്കിനെതിരെ ഒരു നയതന്ത്ര പ്രദേശം സ്വീഡന് ആവശ്യമായിരുന്നു. ബാൾടിക് പ്രവിശ്യയിലേക്കും ജർമ്മനിയിലേക്കും വളരെ കുറഞ്ഞ സമുദ്രയാത്രയിലൂടെ എത്താവുന്ന ഒരു തന്ത്രപ്രധാന പ്രദേശമായിരുന്നു ഈ ദ്വീപ്. 1750ഓടെ ഈ നഗരം അതിവേഗം വളർന്നു.പതിനായിരത്തോളം ആളുകൾ ഇവിടെ വാസമാരംഭിച്ചു. സ്വീഡനിലെ ഒരു പ്രധാനപ്പെട്ട വലിയ നഗരമായിരുന്നു ഇത്. സ്വീഡനിലെ കാൾ പതിനോന്നാമന്റെ സ്മരണാർത്ഥമാണ് ഈ നഗരത്തിൻ കാൾസ്ക്രോണ എന്ന പേര് നൽകിയത്. കാൾസ് ക്രൗൺ എന്നാണ് ഇതിന്റെ അർത്ഥം. ഈ നഗരത്തിന്റെ നാവിക തുറമുഖ ഭാഗം യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.[7]
കാൾസ്ക്രോണയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം മധ്യവേനൽ തലേന്നാണ്. ഈ ദിവസം ഇവിടെ നിരവധി സഞ്ചാരികൾ സന്ദർശനം നടത്തും. അന്നേ ദിവസം വലിയ വിപണന മേളയാണ് ഇവിടെ അരങ്ങേറുക. ദ ലീഫ് ഫേർ എന്നാണ് ഈ വിപണന മേള അറിയപ്പെടുന്നത്. തദ്ദേശ വാസികൾക്കിടയിൽ ഇതത് ഏറെ പ്രസിദ്ധമാണ്. കാൾസ്ക്രോണയിലെ പ്രധാന ചത്വരം സ്കാൻഡിനാവിയൻ രാജ്യങ്ങളിലെ ഏറ്റവും വലിയതാണ്. എല്ലാവർഷവും ജൂലൈ അവസാനവും ഓഗസ്റ്റ് ആദ്യത്തിലുമായി നടക്കുന്ന ദ സൈൽ എന്ന പേരിൽ കാൾസ്ക്രോൺ തുറമുഖത്ത് നടക്കും.
വിവര സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള സാമ്പദ്ഘടനയാണ് പ്രധാന വരുമാനം.
സ്വീഡന്റെ തെക്കുകിഴക്ക് മൂലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ബാൾട്ടിക് കടലിന്റെ മറുഭാഗത്തേക്ക് മിക്കച്ച ബന്ധങ്ങളാണ് ഇവിടെ നിന്നുള്ളത്. പോളണ്ടിലെ ഗഡിനിയയിലേക്ക് ഇവിടെ നിന്ന് ഫെറി ലൈൻ സർവ്വീസ് നടത്തുന്നുണ്ട്. യാത്രക്കാരേയും ചരക്കുകളും ഈ ഫെറി വഴി കൊണ്ടുപോകുന്നുണ്ട്. കാൾസ്ക്രോണയിലെ മിക്ക ദ്വീപുകളും റോഡ് വഴി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനവാസമുള്ള ദ്വീപുകളിൽ ഒന്നായ അസ്പോ ചെറിയ ഫെറി റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. വേനൽ കാലത്ത് വിവിധ ദ്വീപുകൾക്കിടയിൽ ബോട്ടുകളും സർവ്വീസ് നടത്തുന്നുണ്ട്.
കാൾസ്ക്രോണയിൽ പ്രധാനമായും മൂന്ന് ക്രിസ്ത്യൻ ചർച്ചുകളാണ് ഉള്ളത്. നിക്കോഡമസ് ടെസ്സിൻ ദ യങ്ങർ സ്ഥാപിച്ച ഫ്രഡറിക് ചർച്ച്, 1720ലാണ് ഇതിന്റെ ശിലാസ്ഥാപനം നടന്നത്. 1744ൽ ഇത് ഉദ്ഘാടനം ചെയ്തു. ജർമ്മൻ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന ഹോളി ട്രിനിറ്റി ചർച്ച്, 1697നും 1709നുമിടയിൽ സ്ഥാപിച്ചതാണ്.
കാൾസ്ക്രോണ അഡ്മിറാലിറ്റി ചർച്ച് ചുവന്ന പെയിന്റിങ് ചെയ്ത മരത്തിൽ നിർമ്മിച്ച ഇതിന്റെ നിർമ്മാണം 1685ലാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.