From Wikipedia, the free encyclopedia
ഉത്തരേന്ത്യയിലെ മലയോരപ്പട്ടണങ്ങളായ കാൽക്ക, ഷിംല എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മലയോരതീവണ്ടിപ്പാതയാണ് കാൽക്ക-ഷിംല പാത (Kalka-Shimla Railway). ഇത് 2 ft 6 in (762 mm) വീതിയിൽ സ്ഥിതി ചെയ്യുന്ന നാരോ ഗേജ് പാതയാണ്. ഇതിന്റെ 96 കി.മി നീളത്തിലുള്ള പാതയിൽ മനോഹരമായ മലകളുടെയും, കുന്നുകളുടേയും കാഴ്ചകൾ കാണാവുന്നതാണ്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ഇന്ത്യ |
Area | 79.06, 74.88 ഹെ (8,510,000, 8,060,000 sq ft) |
മാനദണ്ഡം | ii, iv |
അവലംബം | 944 |
നിർദ്ദേശാങ്കം | 31°06′17″N 77°10′24″E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2005; 2008 |
വെബ്സൈറ്റ് | www |
ഓഗസ്റ്റ് 2007 ൽ ഭാരതസർക്കാർ ഇതിനെ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.[1] പിന്നീട് സെപ്റ്റംബർ 11 , 2007 ൽ യുനേസ്കോ അംഗങ്ങൾ ഇവിടം സന്ദർശിക്കുകയും ഇതിൻ ലോകപൈതൃകസ്മാരകം ആക്കുന്നതിനുള്ള പരിശോധനകൾ നടത്തി. ജൂലൈ 7, 2008 ന് ഇതിനെ ലോകപൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു . [2] ഇത് ഡാർജിലിംഗ് മലയോരപാത, നീലഗീരി മലയോരപ്പാത, ഛത്രപതി ശിവാജി ടെർമിനസ് എന്നിവക്ക് ശേഷം നാലാമത്തെ ഇന്ത്യൻ റെയിൽവേ ലോകപൈതൃകസ്മാരകമാണ് [3]
ഈ പാതയിൽ ഓടുന്ന ട്രെയിനുകൾ താഴെപ്പറയുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.