ഡിജിറ്റർ ഫോറെൻസിക്കിനും, പെനെട്രേഷൻ ടെസ്റ്റിംഗിനും വേണ്ടി നിർമ്മിച്ച ഡെബിയൻ -ൽ നിന്നും വികസിപ്പിച്ചെടുത്ത ലിനക്സ് അഥിഷ്ടിത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കാലി ലിനക്സ്. മറ്റി അഹറോണി, ദേവോൺ കീയേൺസ്, റഫേൽ ഹെർട്ട്സോഗ് എന്നിവരാണ് കാലി ലിനക്സ് നിർമ്മിച്ചത്.

വസ്തുതകൾ നിർമ്മാതാവ്, ഒ.എസ്. കുടുംബം ...
കാലി ലിനക്സ്
Thumb Thumb
Thumb
നിർമ്മാതാവ്Offensive Security
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Active
പ്രാരംഭ പൂർണ്ണരൂപം13 മാർച്ച് 2013 (11 വർഷങ്ങൾക്ക് മുമ്പ്) (2013-03-13)[1]
നൂതന പൂർണ്ണരൂപം2018.1[2] / ഫെബ്രുവരി 6, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-02-06)
പുതുക്കുന്ന രീതിAPT (several front-ends available)
പാക്കേജ് മാനേജർdpkg
സപ്പോർട്ട് പ്ലാറ്റ്ഫോംx86, x86-64, armel, armhf
കേർണൽ തരംMonolithic kernel (Linux)
യൂസർ ഇന്റർഫേസ്'GNOME 3
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്www.kali.org
അടയ്ക്കുക

നിർമ്മാണം

ആർമിട്ടേജ് (ഒരു ഗ്രാഫിക്കൽ സൈബർ അറ്റാക്ക് മാനേജ്മെന്റ് ടൂൾ), എൻമാപ്പ് (ഒരു പോർട്ട് സ്കാനർ) , വയർഷാർക്ക് (ഒരു പാക്കറ്റ് അനലൈസർ),ജോൺ ദി റിപ്പർ പാസ്സ്‍വേർഡ് ക്രാക്കർ , എയർക്രാക്ക്-എൻജി (വയർ‍ലെസ് എൻഎഎൻ കളെ പെനറ്റ്രേഷൻ ടെസ്റ്റ ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വേർ സ്യൂട്ട്), ബർപ്പ് സ്യൂട്ട്, OWASP ZAP വെബ് അപ്പ്ലിക്കേഷൻ സെക്ക്യൂരിറ്റി സ്കാനർ തുടങ്ങി 600 -ഓളം പെനറ്റ്രേഷൻ ടെസ്റ്റിംഗ് പ്രോഗ്രാമുകളുടെ കാലി ലിനക്സിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തിരിക്കുന്നു. [3][4]കമ്പ്യൂട്ടർ ഹാർഡ്ഡസികിൽ ഇൻസ്റ്റാൽ ചെയ്താൽ സാധാരണ ഓപ്പറേറ്റിംഗ് സിസ്റ്റം പോലെ കാലി ലിനക്സും ഉപയോഗിക്കം. ലൈവ് യു.എസ്.ബി അല്ലെങ്കിൽ ലൈവ് സി.ഡി ഉപയോഗിച്ച് ഇത് ബൂട്ട് ചെയ്യാൻ സാധിക്കും. അല്ലെങ്കിൽ ഒരു വിർച്ച്വൽ മഷീനിലുള്ളിലും ഇതിനെ പ്രവർത്തിപ്പിക്കാം. സെക്ക്യൂരിറ്റി എക്സ്പ്ലോയിറ്റുകളുെ നിർമ്മിക്കാനും, പ്രവർത്തിപ്പിക്കാനുള്ള ടൂളായ മെറ്റസ്‍പ്ലോയിറ്റ് ഫ്രെയിംവർക്ക് സപ്പോർട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് കാലി ലിനക്സിന്റേത്.[5]

ഒഫൻസീവ് സെക്ക്യൂരിറ്റി വഴി ബാക്ക്ട്രാക്കിനെ പുനഃനിർമ്മാണം നൽകിയാണ് മറ്റി അഹറോണി , ദേവോൺ കിയേൺസ്, എന്നിവർ കാലി ലിനക്സിനെ നിർമ്മിച്ചത്. അവരുടെ മുമ്പുള്ള ഇൻഫർമേഷൻ സെക്ക്യൂരിറ്റി ടെസ്റ്റിംഗ് ലിനക്സ് ഡിസ്റ്റ്രബ്യൂഷൻ  ക്നോപ്പിക്ക്സ് അഥിഷ്ടിതമായിരുന്നു. ഒരു ഡെബിയൻ വിദക്തനായാണ് റഫേൽ ഹെർട്ട്സോഗ് അവരുടെ ടീമിലേക്കെത്തുന്നത്.[6]

ഡെബിയൻ ടെസ്റ്റിംഗ് അടിസ്ഥാനത്തിലാണ് കാലി ലിനക്സ് ഉള്ളത്. കാലി ലിനക്സ് ഉപയോഗിക്കുന്ന മിക്ക പാക്കേജുകളും, ഡെബിയൻ റെപ്പോസിറ്ററികളിൽ നിന്നാണ്.[7]

വളരെ കുറച്ച് ആൾക്കാർക്ക് മാത്രം പാക്കേജുകളെ നൽകാൻ കഴിയുന്ന രീതിയിൽ സുരക്ഷിതമായ ഒരു എൻവയോൺമെന്റിൽ നിർമ്മിച്ചതാണ് കാലി ലിനക്സ്. നൽകാൻ ഉദ്ദേശിക്കുന്ന ഓരോ പാക്കേജുകളും ഡെവലപ്പർമാരാൽ ഡിജിറ്റൽ രീതിയിൽ ഒപ്പിടുന്നു. 802.11 വയർലെസ് ഇൻജക്ഷനുവേണ്ടിയുള്ള ഒരുര കസ്റ്റം-ബിൽട്ട് കേർണലും കാലിയിൽ പാച്ച് ചെയ്തിരിക്കുന്നു. ഇതിൽ ഒരുപാട് വയർലെസ്സ് പ്രവർത്തനങ്ങൾ നടക്കേണ്ടതുകൊണ്ടാണ് നിർമ്മാതാക്കൾ ഇത് ആഡ് ചെയ്തത്.

വേണ്ടത്

  • കാലി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ 20GB യെങ്കിൽ സ്പെയിസ് വേണം.
  • ഐ386 ,എഎം.ഡി64 ആർക്കിടെക്കച്ചറുകൾക്ക് 1GB യെങ്കിലും റാം വേണം
  • ബൂട്ട് ചെയ്യാൻ കഴിയുന്ന യു.എസ്.ബിയോ , സി.ഡി ഡ്രൈവോ വേണം.

സപ്പോർട്ട് ചെയ്യുന്ന പ്ലാറ്റ്ഫോമുകൾ

64-ബിറ്റിലും 32-ബിറ്റിലും ഹോസ്റ്റ് ചെയ്യുവാനായി 86-ബിറ്റിലും കാലി പുറത്തിറങ്ങിയിരിക്കുന്നു. കൂടാതെ സാംസംഗ് എ.ആർ.എം ക്രോംബുക്കിനായി എ.ആർ.എം ആർക്കിട്ടെക്ച്ചറിലു ഒരു ഇമേജ് പുറത്തിറക്കി.[8]

എ.ആർ.എം ഡിവൈസുകൾക്ക് പുറമേയും എത്തിക്കാനാണ് കാലി ലിനക്സ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്.[9]

ബീഗിൾബോൺ ബ്രാക്ക്, എച്ച്.പി ക്രോംബുക്ക്, ക്യൂബിബോർഡ് 2, കുബോക്സ്, കുബോക്സ-ഐ, റാസ്ബെറി പൈ, എഫിക്കാ എം.എക്സ്, ഒഡ്രോയിഡ് യു.2, ഒഡ്രോയിഡ് എക്സ്.യു, ഒഡ്രോയിഡ് എക്സ്.യു.3 , സാംസംഗ് ക്രോംബുക്ക്, യുടിലിറ്റി പ്രൊസ ഗാലക്സി നോട്ട് 10.1, SS808 എന്നിവയിൽ ഇപ്പോൾ തന്നെ കാലി ലിനക്സ് ലഭ്യമാണ്.[10]

കാലി നെറ്റഹണ്ടറിന്റെ വരവോടെ പൊതുവായി കാലി ലിനക്സ് സ്മാർട്ട്ഫോണുകളിലും ലഭ്യമാകുന്നു. Nexus 5, Nexus 6, Nexus 7, Nexus 9, Nexus 10, OnePlus One പിന്നെ കുറച്ച് സാംസംഗ് ഫോണുകളിലും.

വിൻഡോസ് 10 -ലും കാലി ലിനക്സ ഉണ്ട്. ഒഫിഷ്യൽ കാലി ലിനകസ് വിൻഡോസിൽ മൈക്ക്രോസോഫ്റ്റ് സ്റ്റോറിൽ ലഭ്യമാണ്.[11]

പ്രത്യേകതകൾ

കാലി ലിനക്സ് നെറ്റ് ഹണ്ടർ എന്ന പേരിൽ ആൻഡ്രോയിഡ് ഡിവൈസുകളിലേക്കും കാലി ലിനക്സ് എത്തിയിരിക്കുന്നു.[12]

നെക്സസ് ഡിവൈസുകളുടെ ആദ്യത്തെ ഓപ്പൺസോഴ്‍സ് ആൻഡ്രോയിഡ് പെനറ്റ്രേഷൻ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് ഇത്.  ബിങ്കിബിയറും, കാലി ലിനക്സ് കമ്മ്യൂണിറ്റിയും ചേർന്ന് നിർമ്മിച്ചതാണിത്. ഇതിൽ വയർലെസ്സ് 802.11 ഫ്രെയിം ഇൻജെക്ഷൻ, വൺ-ക്ലിക്ക് എം.എ.എൻ.എ ഈവിൽ അക്സസസ് പോയിന്റ് സെറ്റപ്പ്, എച്ച്.ഐ.ഡി കീബോർഡ്, ബാഡ് യു.എസ്.ബി എം.എൈ.ടി.എം അറ്റാക്ക്  എന്നിവ സാധ്യമാണ്.

ബാക്ക്ട്രാക്കിൽ (കാലിയുടെ മുന്നത്തെ വേർഷൻ) ഫോറെൻസിക് മോഡ് എന്നൊരു സങ്കേതമുണ്ട്, ലൈവ് ബൂട്ട് വഴി കാലി ലിനക്സ് പ്രവർത്തിപ്പിക്കാനാണിത്. പല കാരണങ്ങളാൽ ഇത് പ്രശസ്തമാണ്, കാലി ഉപയോഗിക്കുന്നവരിൽ മിക്കവർക്കും ,ലൈവ് യു.എസ്.ബി യോ സി.ഡി യോ ഉണ്ട്, ഇത് ഫോറെൻസിൽ മോഡ് ഉപയോഗിക്കൽ എളുപ്പമാക്കുന്നു. ഫോറെൻസിക് മോഡിൽ ബൂട്ട് ചെയ്യുമ്പോൾ സിസ്റ്റത്തിന്റെ ഇന്റേർണൽ ഹാർഡ്വെയറിലേക്കോ, സ്വാപ്പ് ഏരിയയിലേക്കോ കാലി പോകുന്നില്ല, ഓട്ടോ മൗണ്ടിംഗ് ഡിസേബിളുമാകുന്നു. റിയൽ വേൾഡ് ഫോറെൻസിക്കിനു മുമ്പ് ഉപയോക്താക്കൾ ഇത് കാലിയിൽ ഉപയോഗിക്കണെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്.[13]

ടൂളുകൾ

താഴെ പറയുന്ന ടൂളുകൾ കാലിയിൽ ലഭ്യാണ്.[14]

ആർമിട്ടേജ് (ഒരു ഗ്രാഫിക്കൽ സൈബർ അറ്റാക്ക് മാനേജ്മെന്റ് ടൂൾ), എൻമാപ്പ് (ഒരു പോർട്ട് സ്കാനർ) , വയർഷാർക്ക് (ഒരു പാക്കറ്റ് അനലൈസർ),ജോൺ ദി റിപ്പർ പാസ്സ്‍വേർഡ് ക്രാക്കർ , എയർക്രാക്ക്-എൻജി (വയർ‍ലെസ് എൻഎഎൻ കളെ പെനറ്റ്രേഷൻ ടെസ്റ്റ ചെയ്യാനുള്ള ഒരു സോഫ്റ്റ്‌വേർ സ്യൂട്ട്), ബർപ്പ് സ്യൂട്ട്, OWASP ZAP വെബ് അപ്പ്ലിക്കേഷൻ സെക്ക്യൂരിറ്റി സ്കാനർ

അവലംബം

അധിക ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.