കാറ്റി ജുറാഡോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാറ്റി ജുറാഡോ എന്നറിയപ്പെടുന്ന മരിയ ക്രിസ്റ്റീന എസ്റ്റേല മാർസെല ജുറാഡോ ഗാർഷ്യ (ജീവിതകാലം:16 ജനുവരി 1924 - 5 ജൂലൈ 2002) ചലച്ചിത്ര, ടെലിവിഷൻ, നാടക മേഖലകളിൽ പ്രശസ്തയായ ഒരു മെക്സിക്കൻ സ്വദേശിയായ ചലച്ചിത്ര നടിയായിരുന്നു. ജുറാഡോ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് മെക്സിക്കോയിലാണ്. മെക്സിക്കൻ സിനിമയുടെ സുവർണ്ണകാലം എന്നറിയപ്പെടുന്ന ഒരു കാലഘട്ടത്തിൽ (1940 മുതൽ 1950 വരെ) അവർ തന്റെ രാജ്യത്തെ സിനിമയിൽ അഭിനയിച്ചുകൊണ്ട് പ്രശസ്തി നേടി. 1951 ൽ മെക്സിക്കോയിലെ അമേരിക്കൻ ചലച്ചിത്ര പ്രവർത്തകരുടെ ദൃഷ്ടിയിൽപ്പെട്ടതോടെ അവരുടെ ഹോളിവുഡ് ജീവിതം ആരംഭിച്ചു. 1950 കളിലെയും 1960 കളിലെയും ശ്രദ്ധേയ പാശ്ചാത്യ സിനിമകളിൽ ജുറാഡോ അഭിനയിച്ചു. സങ്കീർണ്ണവും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട കാമോദ്ദീപകമായ സ്ത്രീകളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നതിൽ ജുറാഡോ പ്രത്യേക വൈദഗ്ദ്ധ്യം നേടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള ഈ മെക്സിക്കൻ നടിയുടെ കഴിവ് അമേരിക്കൻ സിനിമയിലേയ്ക്ക് മെക്സിക്കൻ നടിമാർക്ക് വഴിയൊരുക്കുന്നതായിരുന്നു.[1] 1954 ൽ പുറത്തിറങ്ങിയ ബ്രോക്കൺ ലാൻസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിയായി ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ലാറ്റിൻ അമേരിക്കൻ നടിയും, ഹൈ നൂൺ (1952) എന്ന സിനിമയിലെ അഭിനയത്തിലൂടെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടുന്ന ആദ്യ മെക്സിക്കൻ വനിതയുമായിരുന്നു ജുറാഡോ.
കാറ്റി ജുറാഡോ | |
---|---|
ജനനം | മരിയ ക്രിസ്റ്റീന എസ്റ്റേല മാർസെല ജുറാഡോ ഗാർഷ്യ (1924-01-16)ജനുവരി 16, 1924 |
മരണം | ജൂലൈ 5, 2002(2002-07-05) (പ്രായം 78) |
അന്ത്യ വിശ്രമം | പാന്റെയോൺ ഡി ലാ പാസ്, കെർണവാക്കാ, മെക്സിക്കോ |
തൊഴിൽ | നടി |
സജീവ കാലം | 1943–2002 |
ജീവിതപങ്കാളി(കൾ) | വിക്ടർ വാലക്വെസ്
(m. 1939; div. 1943)ഏണസ്റ്റ് ബോർഗ്നൈൻ
(m. 1959; div. 1963) |
കുട്ടികൾ | 2 |
ഒപ്പ് | |