കാരെൻ അല്ലൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാരെൻ ജെയ്ൻ അല്ലൻ (ജനനം: ഒക്ടോബർ 5, 1951) ഒരു അമേരിക്കൻ ചലച്ചിത്ര-നാടക നടിയാണ്. അനിമൽ ഹൌസ് (1978) എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതിനുശേഷം, ഹാരിസൺ ഫോർഡിനൊപ്പം റെയ്ഡേഴ്സ് ഓഫ് ദി ലോസ്റ്റ് ആർക്ക് (1981) എന്ന ചിത്രത്തിലെ മരിയൻ റെവൻവുഡ് എന്ന കഥാപാത്രത്തിലൂടെ അവർ കൂടുതൽ അറിയപ്പെടുകയും ഇതേവേഷം പിന്നീട് ഇന്ത്യാന ജോൺസ്, കിംഗ്ഡം ഓഫ് ക്രിസ്റ്റൽ സ്കൾ (2008) എന്ന സിനിമയ്ക്കായി വീണ്ടും അവതരിപ്പിക്കുകയും ചെയ്തു. സ്റ്റാർമാൻ (1984), സ്ക്രൂജ്ഡ് (1988) എന്നീ ചിത്രങ്ങളിലും സഹവേഷങ്ങളിൽ അഭിനയിച്ചു. അവളുടെ നാടകവേഷങ്ങളിൽ ബ്രോഡ്വേയിലെ പ്രകടനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.
വസ്തുതകൾ കാരെൻ അല്ലൻ, ജനനം ...
കാരെൻ അല്ലൻ | |
---|---|
ജനനം | Karen Jane Allen (1951-10-05) ഒക്ടോബർ 5, 1951 (72 വയസ്സ്) Carrollton, Illinois, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1977–present |
ജീവിതപങ്കാളി(കൾ) | Kale Browne
(m. 1988; div. 1998) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | karenallen-actor-director |
അടയ്ക്കുക