രാജകുമാരി കാതറിൻ ഹിൽഡ ദലീപ് സിംഗ് (ജീവിതകാലം: 27 ഒക്ടോബർ 1871 - 8 നവംബർ 1942), മഹാരാജാ സർ ദലീപ് സിംഗിന്റെയും മഹാറാണി ബംബയുടെയും (മുള്ളർ) രണ്ടാമത്തെ മകളായിരുന്നു. അവർ ഇംഗ്ലണ്ടിലാണ് വിദ്യാഭ്യാസം നടത്തിയത്. തന്റെ സഹോദരിമാരോടൊപ്പം ഒരു സ്ത്രീ വോട്ടവകാശ പ്രവർത്തകയായെങ്കിലും സഹോദരി സോഫിയയെപ്പോലെ അവർ എമെലിൻ പാൻഖർസ്റ്റിന്റെ സഫ്രഗെറ്റ് പ്രസ്ഥാനത്തിൽ പങ്കെടുത്തില്ല.

വസ്തുതകൾ കാതറിൻ ഹിൽഡ ദലീപ് സിംഗ്, പേര് ...
കാതറിൻ ഹിൽഡ ദലീപ് സിംഗ്
Thumb
Singh at her debut, Buckingham Palace, 1894
പേര്
Princess Catherine Hilda Duleep Singh
മതം Sikhism
അടയ്ക്കുക

ഗവർണസ് ലിന ഷാഫറിന്റെ ആജീവനാന്ത റൊമാന്റിക് കൂട്ടാളിയായിരുന്ന അവർ, 1904 മുതൽ 1937-ൽ മരിക്കുന്നതുവരെ അവരോടൊപ്പം ജർമ്മനിയിൽ താമസിച്ചു. അവരുടെ ഇഷ്ടപ്രകാരം ലിനയുടെ അരികിൽ തന്നെ അവരെയും അടക്കം ചെയ്യാൻ അവർ അഭ്യർത്ഥിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി ജൂത കുടുംബങ്ങളെ ജർമ്മനിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിൽ കാതറിനും ലിനയും പ്രധാന പങ്കുവഹിച്ചിരുന്നു.

1997 ജൂണിൽ, സ്വിസ് ബാങ്കിൽ പ്രവർത്തനരഹിതമായ ഒരു ജോയിന്റ് (ഷെഫറിനൊപ്പം) ബാങ്ക് അക്കൗണ്ട് കണ്ടെത്തിയതിനെത്തുടർന്ന് അവരുടെ പേര് വാർത്തകളിൽ നിറഞ്ഞു. നിരവധി അവകാശികളെ നിരസിച്ചതിന് ശേഷം, ബാങ്ക് അക്കൗണ്ടിന്റെ ഉള്ളടക്കം പാകിസ്ഥാനിലുള്ള മൂത്ത സഹോദരി ബംബയുടെ സെക്രട്ടറിയുടെ കുടുംബത്തിന് സ്വിസ് ട്രൈബ്യൂണൽ നൽകി.

ജീവചരിത്രം

1871 ഒക്ടോബർ 27 ന് ഇംഗ്ലണ്ടിലെ സഫോക്കിലെ എൽവെഡൻ ഹാളിലാണ് സിംഗ് ജനിച്ചത്. മഹാരാജ ദുലീപ് സിങ്ങിന്റെയും ബംബ മുള്ളറുടെയും രണ്ടാമത്തെ മകളായിരുന്നു അവർ. അവർക്ക് ഒരു മൂത്ത സഹോദരി ബംബ സോഫിയ ജിൻഡൻ (1869-1957), ഒരു ഇളയ സഹോദരി സോഫിയ അലക്സാന്ദ്ര (1876-1948), മൂന്ന് സഹോദരങ്ങൾ. – വിക്ടർ ആൽബർട്ട് ജെയ് (1866-1918), ഫ്രെഡറിക് വിക്ടർ (1868-1926), ആൽബർട്ട് എഡ്വേർഡ് അലക്സാണ്ടർ (1879-1942), കൂടാതെ രണ്ട് അർദ്ധ സഹോദരിമാരും (പോളിൻ അലക്‌സാന്ദ്രയും (1887–1941) അഡ ഐറിൻ ബെറിലും (1889–1926)) ഉണ്ടായിരുന്നു. സജീവമായ വനിതാ വോട്ടവകാശ പ്രവർത്തകയായതിനാൽ സഹോദരിമാരിൽ ഏറ്റവും അറിയപ്പെടുന്നവളായിരുന്നു സോഫിയ.

1886-ൽ അവരുടെ പിതാവ് തന്റെ പെൺമക്കളോടൊപ്പം ഇന്ത്യയിലേക്ക് മാറാൻ ശ്രമിച്ചെങ്കിലും ഇന്ത്യയിൽ പ്രവേശിക്കുന്നത് തടയുകയും ഏഡനിലേക്ക് മടങ്ങിപ്പോകാൻ നിർബന്ധിതരാവുകയും ചെയ്തു. കാതറിനും അവളുടെ സഹോദരിമാരും ഫോക്ക്‌സ്റ്റോണിൽ 21 ക്ലിഫ്റ്റൺ സ്ട്രീറ്റിൽ താമസിച്ചു. തുടക്കത്തിൽ, വിക്ടോറിയ രാജ്ഞി അവരെ ലേഡി ലോഗിൻ്റെ സംരക്ഷണയിലാക്കാൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ലണ്ടനിലെ ഇന്ത്യാ ഓഫീസിന്റെ ഉപദേശപ്രകാരം അവരുടെ സംരക്ഷണം ആർതർ ഒലിഫന്റിനെയും ഭാര്യയെയും ഏൽപ്പിച്ചു. [1] ഈ കാലയളവിലാണ് രാജകുമാരിയെ ജർമ്മൻ അദ്ധ്യാപികയും ഗവർണറുമായ ഫ്രൂലിൻ ലിന ഷോഫറുമായി പരിചയപ്പെടുന്നത്. രാജകുമാരി പിന്നീട് ഷാഫറുമായി ആഴമേറിയതും അടുപ്പമുള്ളതുമായ ഒരു ബന്ധം വളർത്തിയെടുത്തു, അത് അവരുടെ മരണം വരെ തുടർന്നു. [1]

സിംഗും അവരുടെ മൂത്ത സഹോദരി ബംബയും പഠിച്ചത് ഓക്‌സ്‌ഫോർഡിലെ സോമർവില്ലെ കോളേജിലായിരുന്നു . [2] [3] ഈ കാലയളവിൽ വയലിനിലും ആലാപനത്തിലും അവർക്ക് സ്വകാര്യ പരിശീലനം ലഭിച്ചു. അവർക്ക് നീന്തൽ പരിശീലനവും കിട്ടിയിരുന്നു.[1] അവർ ഫോസെറ്റ് വിമൻസ് സഫ്‌റേജ് ഗ്രൂപ്പിലെയും നാഷണൽ യൂണിയൻ ഓഫ് വിമൻസ് സഫ്‌റേജ് സൊസൈറ്റീസിലെയും (NUWSS) അംഗമായിരുന്നു.[4]

Thumb
മധ്യഭാഗത്ത് കാതറിനും ഇടതുവശത്ത് ബംബയും വലതുവശത്ത് സോഫിയയും

1903-ൽ, അവർ ഇന്ത്യയിൽ പര്യടനം നടത്തി. ലാഹോറിലും കാശ്മീർ, ഡൽഹൌസി, സിംല, അമൃത്സർ തുടങ്ങിയ സ്ഥലങ്ങളിലും അവരുടെ പൂർവ്വികരുടെ വീട്ടിലേക്കും പോയി. കപൂർത്തല, നാഭ, ജിന്ദ്, പട്യാല എന്നീ നാട്ടുരാജ്യങ്ങളും അവർ സന്ദർശിക്കുകയും രാജകുടുംബങ്ങളുമായും പ്രാദേശിക ജനങ്ങളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. 1904 മാർച്ചിൽ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം യൂറോപ്പിൽ കാസലിലെ ബ്ലാക്ക് ഫോറസ്റ്റിലും ഡ്രെസ്‌ഡനിലും മുൻ ഗവർണസ് ലിന ഷാഫറിനൊപ്പം താമസിക്കുകയും സ്വിറ്റ്‌സർലൻഡിലെ കുടുംബത്തെ സന്ദർശിക്കുകയും ചെയ്തു.[1]

പ്രായപൂർത്തിയായ ശേഷം സിംഗ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ലിന ഷാഫറിനൊപ്പം ചെലവഴിച്ചു.[1][4] ലോകമഹായുദ്ധസമയത്ത് രാജ്യദ്രോഹിയെന്ന് വിളിക്കപ്പെടാനുള്ള സാധ്യതയുണ്ടായിട്ടും അവർ ജർമ്മനിയിൽ ഷാഫറിനൊപ്പം താമസിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി ജൂത കുടുംബങ്ങളെ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചതിന് അവരും ലിനയും ആരോപണ വിധേയരായി. വീട്ടുകാരാരും ഈ ബന്ധത്തെ എതിർത്തതായി കാണുന്നില്ല.[1][4] 1938 ആഗസ്ത് 26ന് 79-ആം വയസ്സിൽ ഷാഫർ മരിച്ചു.[5] നാസികൾ അധികാരത്തിൽ വന്നതിനുശേഷം, അവരുടെ അയൽക്കാരനും അക്കൗണ്ടന്റുമായ ഡോ. ഫ്രിറ്റ്സ് റാറ്റിഗിൻറെ ഉപദേശപ്രകാരം , 1937 നവംബറിൽ ജർമ്മനി വിട്ട് അവർ സ്വിറ്റ്സർലൻഡ് വഴി ഇംഗ്ലണ്ടിലേക്ക് മാറി.[1]

മരണം

1942 നവംബർ 8ന് ഹൃദയാഘാതത്തെ തുടർന്ന് കാതറിൻ ഹിൽഡ ദലീപ് സിംഗ് അന്തരിച്ചു. മരണദിവസം വൈകുന്നേരം അവരും സഹോദരി സോഫിയയും ഗ്രാമത്തിലെ ഒരു നാടകത്തിൽ പങ്കെടുത്തു, കോൾഹാച്ച് ഹൗസിൽ ഭക്ഷണം കഴിച്ച് രാത്രി വിശ്രമിച്ചു. പിറ്റേന്ന് രാവിലെ, വീട്ടുജോലിക്കാരി മുറി പൂട്ടിയിട്ടിരിക്കുന്നതായി കണ്ടപ്പോൾ സോഫിയയെ വിവരമറിയിച്ചു. അവർ ഓടിയെത്തി വാതിൽ തകർത്തു നോക്കുമ്പോൾ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർ അറിയിച്ചു. രണ്ടാം ലോകമഹായുദ്ധം കാരണം സിംഗിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത ഏക ബന്ധുവായിരുന്നു അവർ. സഹോദരിയുടെ ഓർമ്മയ്ക്കായി, സോഫിയ കോൾഹാച്ച് ഹൗസിനെ "ഹിൽഡൻ ഹാൾ" എന്ന് പുനർനാമകരണം ചെയ്തു ഒപ്പം അവർ മരിച്ച മുറി പൂട്ടി.[6]

അവലംബം

ഗ്രന്ഥസൂചിക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.