![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/93/Fantastic_Beasts_and_Where_to_Find_Them_Japan_Premiere_Red_Carpet-_Katherine_Waterston_%2528461451427%2529_%2528Cropped%2529.jpg/640px-Fantastic_Beasts_and_Where_to_Find_Them_Japan_Premiere_Red_Carpet-_Katherine_Waterston_%2528461451427%2529_%2528Cropped%2529.jpg&w=640&q=50)
കാതറിൻ വാട്ടർസ്റ്റൺ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ നടിയാണ് കാതറിൻ ബോയർ വാട്ടർസ്റ്റൺ[1] (ജനനം മാർച്ച് 3, 1980). മൈക്കൽ ക്ലെയ്റ്റൺ (2007) എന്ന ചിത്രത്തിലൂടെ ആണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം ചെയ്തത്. റോബോട്ട് & ഫ്രാങ്ക് (2012), ബീയീങ് ഫ്ലിൻ (2012), ദ ഡിസ്സപ്പിയറെൻസ് ഓഫ് എലിനോർ റിഗ്ബി:ഹെർ (2013) തുടങ്ങിയ ചിത്രങ്ങളിൽ സഹനടിയുടെ വേഷം ചെയ്തു. പോൾ തോമസ് ആൻഡേഴ്സന്റെ ഇൻഹെറന്റ് വൈസ് (2014) എന്ന ചിത്രത്തിലെ ഷാസ്ത ഫെയ് ഹെപ്വർത്ത് എന്ന കഥാപാത്രമാണ് വാട്ടർസ്റ്റണിന്റെ കരിയറിൽ വഴിത്തിരിവായത്. 2015 ൽ സ്റ്റീവ് ജോബ്സ് എന്ന ചിത്രത്തിൽ ക്രിസ്സാൻ ബ്രെന്നൻ എന്ന വേഷം ചെയ്തു. ഹാരി പോട്ടർ സ്പിൻ-ഓഫ് ചിത്രം ഫാന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം[2][3] (2016), ഏലിയൻ: കവനെന്റ് (2017)[4] തുടങ്ങിയ ചിത്രങ്ങളിൽ കാതറിൻ വാട്ടർസ്റ്റൺ അഭിനയിച്ചു.
വസ്തുതകൾ കാതറിൻ വാട്ടർസ്റ്റൺ, ജനനം ...
കാതറിൻ വാട്ടർസ്റ്റൺ | |
---|---|
![]() Waterston at the Japan premiere of Fantastic Beasts and Where to Find Them in 2016 | |
ജനനം | കാതറിൻ ബോയർ വാട്ടർസ്റ്റൺ (1980-03-03) മാർച്ച് 3, 1980 (44 വയസ്സ്) വെസ്റ്റ്മിൻസ്റ്റർ, ലണ്ടൻ, ഇംഗ്ലണ്ട് |
ദേശീയത | അമേരിക്കൻ |
കലാലയം | Tisch School of the Arts (BFA) |
തൊഴിൽ | നടി |
സജീവ കാലം | 2004–ഇതുവരെ |
ഉയരം | 5 ft 11 in (180 cm) |
മാതാപിതാക്ക(ൾ) | സാം വാട്ടർസ്റ്റൻ ലിൻ ലൂയിസ (née Woodruff) |
ബന്ധുക്കൾ | ജയിംസ് വാട്ടർസ്റ്റൻ (paternal half-brother) |
അടയ്ക്കുക