കാണ്ടാമരം
ഫോസിലാകൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്ന സസ്യഭാഗം / From Wikipedia, the free encyclopedia
മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന രൂപമാറ്റം സംഭവിച്ച മരത്തടികളും സസ്യഭാഗങ്ങളുമാണ് കാണ്ടാമരം അഥവാ പീറ്റ്. ചെളിയിൽ താണുകിടക്കുന്ന ഇവ സാധാരണയായി ചതുപ്പുപ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കുട്ടനാടു ഭാഗങ്ങളിൽ പോലുള്ള കിണറു കുഴിക്കുകയോ താഴ്ന്ന പ്രദേശങ്ങളിൽ ചെളിയെടുക്കുകയൊ ചെയ്താൽ പലപ്പോഴും കറുത്തനിറത്തിലുള്ള ഇത്തരത്തിലുള്ള വലിയ തടികൾ ചെളിയിൽനിന്നും ലഭിക്കാറുണ്ട്. ഇത് ലഭിക്കുന്ന പലരും ഇത് കത്തിക്കുവാൻ ഉപയോഗിച്ചുവരുന്നു. ഇത് ഒരു തരം ഫോസിൽ ആകുന്നു.[1]