ചെടിയുടെ ഇനം From Wikipedia, the free encyclopedia
മാൽവേസി കുടുംബത്തിൽപ്പെട്ട വെണ്ടയോട് സാമ്യമുള്ള ചെടിയാണ് കസ്തൂരിവെണ്ട (ശാസ്ത്രീയനാമം: Abelmoschus moschatus). ഔഷധവീര്യമുള്ള ഒരു സസ്യമാണിത്. വളർച്ചാ ശൈലിയിലും ബാഹ്യരൂപത്തിലും വെണ്ടയുമായി വളരെ സാമ്യമുണ്ട്. ഇതിന്റെ വിത്തിലും ഇലയിലും വേരിലും വേരിന്റെ തൊലിയിലും അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ കസ്തൂരിവെണ്ടയെ ഒരു ഔഷധച്ചെടിയാക്കുന്നു.
കസ്തൂരി വെണ്ട (Abelmoschus moschatus) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. moschatus |
Binomial name | |
Abelmoschus moschatus Medik | |
Synonyms[1] | |
List
|
ഭാരതത്തിൽ മഞ്ഞുമലകൾ ഒഴികെയുള്ള മലഞ്ചെരിവുകളിലും കുന്നുകളിലും പ്രാന്തപ്രദേശങ്ങളിലും വന്യമായി വളരുന്ന ഒരു ഔഷധിയാണിത്. പൂക്കൾക്ക് നല്ല മഞ്ഞനിറമാണ് ഉള്ളത്.കുടലിലും വദനഗഹ്വരത്തിലും പ്രത്യക്ഷപ്പെടുന്ന രോഗചികിത്സക്കും മൂത്രാശയ രോഗചികിത്സക്കും പ്രാചീനകാലം മുതൽ ഉപയോഗിച്ചുവരുന്നു.
വിത്തിൽ മാംസ്യവും അന്നജവും അടങ്ങിയിരിക്കുന്നു. സസ്യശരീര കോശത്തിലാകമാനം ഒരുതരം പശയും ആൽബുമിനും ഉണ്ട്. കൂടാത കറയും കട്ടിയുള്ള സ്ഫടിക പദാർത്ഥവും ഒരു സ്ഥിരതൈലവും വിത്തിൽ ഉണ്ട്. ലിനോലിക്, ഒലിയിക്, പാൽമിറ്റിക്ക, സ്റ്റിയറിക് എന്നീ അമ്ലങ്ങളുടെ സാന്നിദ്ധ്യം വേറെയുമുണ്ട്.
വെണ്ടയ്ക്കായുടെ പുറംതോട് മഞ്ഞനിറം ബാധിക്കും മുൻപ് ഉള്ളിലുള്ള വിത്ത് പളുങ്കുപോലെ വെളുത്ത നിറത്തിലായിരിക്കും. മൂത്രാശയരോഗങ്ങളുടെ ചികിത്സയിലും ശ്വാസകോശരോഗ ചികിത്സയിലും ഭിഷഗ്വരന്മാർ കസ്തൂരിവെണ്ടയുടെ ഇല, തണ്ട്, വേര്, വേരിന്റെ തൊലി എന്നിവ ശുപാർശ ചെയ്യുന്നു. ഔഷധഗുണത്തോടൊപ്പം പോഷകഗുണവുമുള്ളതാണ് കസ്തൂരിവെണ്ടയുടെ കായ്. വിത്തുവഴിയാണ് വംശവർദ്ധനവ് നടത്തുന്നത്. കസ്തൂരി വെണ്ടയിൽ നിന്ന് ലഭിക്കുന്ന എണ്ണ മൃഗജന്യ കസ്തൂരിക്ക് പകരം ഉപയോഗിക്കുന്നു. ഇതിന്റെ കുരു കാപ്പിപ്പൊടിയിൽ ചേർക്കുകയും, ഫലവും തളിരിലകളും പച്ചക്കറിയായി ഉപയോഗിക്കുകയും ചെയ്യുന്നു. തിളച്ച എണ്ണയിലിട്ടാൽ എള്ളിന്റെ രുചിയും മണവും നൽകുന്നു.[2]
രസം :മധുരം, തിക്തം, കടു
ഗുണം :ലഘു, സ്നിഗ്ധം, തീക്ഷ്ണം
വീര്യം :ശീതം
വിപാകം :കടു [3]
വിത്ത്, വേര്, ഇല[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.