കവാടം:കമ്മ്യൂണിസം
From Wikipedia, the free encyclopedia
സാസ്കാരികം · ഭൂമിശാസ്ത്രം · ആരോഗ്യം · ചരിത്രം · ഗണിതശാസ്ത്രം · ശാസ്ത്രം · വ്യക്തി · തത്ത്വശാസ്ത്രം · മതം · സാമൂഹികം · സാങ്കേതികം മാറ്റിയെഴുതുക
കമ്മ്യൂണിസം കവാടം
കമ്യൂണിസ്റ്റ് വ്യവസ്ഥയുടെ സൃഷ്ടിയെക്കുറിച്ച് ആദ്യമായി ശാസ്ത്രീയമായി ചിന്തിച്ചത് കാൾ മാക്സ് ആയിരുന്നു. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അതിൽ പിന്നീട് നടന്ന കൂട്ടിച്ചേർക്കലുകളും മാക്സിസം എന്നാണ് അറിയപ്പെടുന്നത്. കമ്യൂണിസവും മാക്സിസവും വളരെയധികം കൂടിക്കുഴഞ്ഞു കിടക്കുന്നു. കമ്യൂണിസം ഒരു ലക്ഷ്യവും അത് കൈവരിക്കുക എന്ന ആശയവുമാണ്. ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ മാക്സിയൻ ചരിത്രവീക്ഷണം എന്ന ഒരു ചരിത്ര വിശകലനവും പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന ഒരു സിദ്ധാന്തവും കൂടിയുൾപ്പെട്ടതാണ് മാക്സിസം. മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ലേഖനംമാവോ സേതൂങ്ങ് (ഡിസംബർ 26 1893 - സെപ്റ്റംബർ 9 , 1976) ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനാണ്.ചൈനീസ് കമ്മ്യൂണിസ്റ്റ് പർട്ടിയുടെ തലവനും ജനകീയ ചൈനയുടെ(പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന-PRC) സ്ഥാപകനും മുൻ ഭരണാധികാരിയുമായിരുന്നു.തത്വചിന്താപരമായി മാർക്സിസം-ലെനിനിസത്തിനു അദ്ദേഹം നൽകിയ സംഭാവനകളും അദ്ദേഹത്തിന്റെ സൈനിക തന്ത്രങ്ങളും ചേർന്ന് മാവോയിസം എന്നറിയപ്പെടുന്നു.ചെയർമാൻ മാവോ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
മാറ്റിയെഴുതുക
തിരഞ്ഞെടുത്ത ജീവചരിത്രം
ആയില്യത്ത് കുറ്റ്യാരി ഗോപാലൻ നമ്പ്യാർ (ഒക്ടോബർ 1, 1904 - മാർച്ച് 22, 1977), എ.കെ.ജി. എന്ന പേരിൽ അറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ്.പാവങ്ങളുടെ പടത്തലവൻ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹമാണ് ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവർത്തകൻ, തൊഴിലാളി നേതാവ്, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രശസ്തനായി. എന്നാൽ അധികാര സ്ഥാനങ്ങളിൽ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം ഭരണത്തിൽ ഇരുന്നപ്പോൾ പലപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയിൽ ആദ്യമായി കരുതൽ തടങ്കൽ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.
മാറ്റിയെഴുതുക
ചൊല്ലുകൾ..ഒരു വ്യക്തിയുടെ മരണം ദുരന്തമാണ്. ഒരു ലക്ഷം പേരുടെ മരണം ഒരു സ്ഥിതിവിവരക്കണക്കാണ് (statistics). --ജോസഫ് സ്റ്റാലിൻ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച സവിശേഷ ഉള്ളടക്കംമാറ്റിയെഴുതുക
തിരഞ്ഞെടുത്ത ചിത്രംഅടുത്ത തിരഞ്ഞെടുത്ത ചിത്രം കാണുക • കലവറ
മാറ്റിയെഴുതുക
നിങ്ങൾക്കറിയാമോ...കവാടം:കമ്മ്യൂണിസം/നിങ്ങൾക്കറിയാമോ മാറ്റിയെഴുതുക
വിഭാഗങ്ങൾകവാടം:കമ്മ്യൂണിസം/വിഭാഗങ്ങൾ മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾകവാടം:കമ്മ്യൂണിസം/കമ്മ്യൂണിസം സംബന്ധിച്ച വിക്കിപദ്ധതികൾ മാറ്റിയെഴുതുക
താങ്കൾക്ക് ചെയ്യാവുന്നത്കവാടം:കമ്മ്യൂണിസം/താങ്കൾക്ക് ചെയ്യാവുന്നത് മാറ്റിയെഴുതുക
കമ്മ്യൂണിസം സംബന്ധിച്ച വിഷയങ്ങൾമാറ്റിയെഴുതുക
മലയാളേതര വിക്കിപീഡിയകളിൽ കമ്മ്യൂണിസംലേഖനങ്ങൾ:
മാറ്റിയെഴുതുക
ബന്ധപ്പെട്ട കവാടങ്ങൾ
മാറ്റിയെഴുതുക
മറ്റു വിക്കി സംരംഭങ്ങളിൽ
|