അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
കരോൾ കിംഗ് ക്ലെയിൻ[2] (ജനനം: കരോൾ ജോവാൻ ക്ലെയിൻ; ഫെബ്രുവരി 9, 1942) 1958 മുതൽ സജീവമായ, തുടക്കത്തിൽ ബ്രിൽ ബിൽഡിംഗിലെ സ്റ്റാഫ് ഗാനരചയിതാക്കളിൽ ഒരാളായും പിന്നീട് ഒരു സോളോ ആർട്ടിസ്റ്റായും പേരെടുത്ത ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്. ബിൽബോർഡ് ഹോട്ട് 100 ൽ 118 പോപ്പ് ഹിറ്റുകൾ എഴുതുകയോ സഹരചന നടത്തുകയോ ചെയ്തുകൊണ്ട് അമേരിക്കൻ ഐക്യനാടുകളിൽ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലെ ഏറ്റവും വിജയകരമായ വനിതാ ഗാനരചയിതാവാണ് അവർ.[3] യുകെയിൽ ചാർട്ട് ചെയ്യപ്പെട്ട 61 ഹിറ്റുകൾ[4] രചിച്ച കിംഗ്, 1962 നും 2005 നും ഇടയിൽ യുകെ സിംഗിൾസ് ചാർട്ടിൽ ഏറ്റവുമധികം വിജയിച്ച വനിതാ ഗാനരചയിതാവാണ്.[5]
കരോൾ കിംഗ് | |
---|---|
ജനനം | കരോൾ ജോവാൻ ക്ലെയിൻ[1] ഫെബ്രുവരി 9, 1942 |
കലാലയം | ക്യൂൻസ് കോളജ് |
തൊഴിൽ | ഗായിക, ഗാനരചയിതാവ് |
സജീവ കാലം | 1958–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജെറി ഗോഫിൻ
(m. 1959; div. 1968)ചാൾസ് ലാർക്കി
(m. 1970; div. 1976)റിക്ക് എവേർസ്s
(m. 1977; died 1978)റിക്ക് സോറെൻസൺ
(m. 1982; div. 1989) |
കുട്ടികൾ | ലൂയിസ് ഗോഫിൻ, മോളി ലാർക്കി ഉൾപ്പെടെ 4 പേർ |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
|
വെബ്സൈറ്റ് | caroleking |
ഒപ്പ് | |
1942 ഫെബ്രുവരി 9 ന് ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ യൂജീനിയ (മുമ്പ്, കാമർ) എന്ന അദ്ധ്യാപികയുടേയും, അഗ്നിശമന സേനാനിയായ സിഡ്നി എൻ. ക്ലീൻ എന്നീ ജൂത മാതാപിതാക്കളുടെ മകളായി 1942 ഫെബ്രുവരി 9 നാണ് കിംഗ് ജനിച്ചത്.[6][7][8][9] ബ്രൂക്ലിൻ കോളേജിലെ ഒരു രസതന്ത്രജ്ഞനായ പിതാവും ഒരു ഇംഗ്ലീഷ് നാടകാദ്ധ്യാപികയായ മാതാവും 1936 ൽ കോളേജിലെ ഒരു ലിഫ്റ്റിൽവച്ചാണ് കണ്ടുമുട്ടിയത്.[10]:10 മഹാമാന്ദ്യത്തിന്റെ അവസാന വർഷങ്ങളിൽ, 1937 ൽ അവർ വിവാഹിതരായി.[11]:10 വീട്ടുജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കിംഗിന്റെ മാതാവ് കോളേജ് ജോലി ഉപേക്ഷിക്കുകയും പിതാവ് കോളേജ് വിട്ട് ഹ്രസ്വമായി ഒരു റേഡിയോ അനൗൺസറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[12]:10 സാമ്പത്തിക ബുദ്ധിമുട്ടുനേരിട്ട്അദ്ദേഹംഒരു അഗ്നിശമന സേനാംഗമെന്ന നിലയിൽ അദ്ദേഹം കൂടുതൽ സുരക്ഷിതമായ ജോലി ഏറ്റെടുത്തു.[13]:10 കിംഗ് ജനിച്ചതിനുശേഷം, ബ്രൂക്ലിനിൽ താമസിച്ച മാതാപിതാക്കൾ, ഒടുവിൽ വരുമാനത്തിനായി മുകൾനില വാടകയ്ക്ക് കൊടുക്കാൻ കഴിയുന്ന ഒരു ചെറിയ രണ്ട് നിലയുള്ള വീട് വാങ്ങി.[14][15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.