കരുണം
From Wikipedia, the free encyclopedia
നവരസങ്ങളിൽ ഒന്നാണു കരുണം. ശോകമാണ് കരുണത്തിന്റെ സ്ഥായി. ഇഷ്ടജനങ്ങളുടെ വേർപാട്, മരണം എന്നിവയാലോ ഇഷ്ടനാശം, അനിഷ്ടപ്രാപ്തി എന്നിവയാലോ ഹൃദയത്തിനുണ്ടാകുന്ന ക്ഷോഭം, സങ്കടം, ശോകം, വേദന തുടങ്ങിയ വികാരങ്ങളുടെ ആവിഷ്കരണമാണത്. കണ്ണീരൊഴുക്കൽ, നെടുവീർപ്പ്, ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങൾ. നിർവേദം ഗ്ലാനി, ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണത്തിന് ആവശ്യമുണ്ട്.
വസ്തുതകൾ "കരുണം", സഞ്ചാരിഭാവങ്ങൾ ...
"കരുണം" | |
---|---|
സഞ്ചാരിഭാവങ്ങൾ | നിർവേദം, ഗ്ലാനി, ചിന്ത |
ദോഷം | കഫം |
ഗുണം | രാജസ്സ് |
കോശം | ആത്മാവ് |
സഹരസങ്ങൾ | ശാന്തം |
വൈരി രസങ്ങൾ | ഹാസ്യം, ശൃംഗാരം |
നിക്ഷ്പക്ഷ രസങ്ങൾ | ബീഭത്സം, അത്ഭുതം, രൗദ്രം, ഭയാനകം, വീരം |
ഉല്പന്നം | കരുണം |
സിദ്ധി | മഹിമ |
അടയ്ക്കുക