കന്മദം
From Wikipedia, the free encyclopedia
പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാകുന്ന പദാർത്ഥമാണ് കന്മദം. ഇംഗ്ലീഷ്:Mineral wax. ആയുർവേദ ചികിത്സയിൽ ഔഷധമായി ഉപയോഗിക്കുന്നു. ഉഷ്ണ ഋതുവിൽ സൂര്യകിരണങ്ങളേറ്റു തപിച്ച പർവ്വതങ്ങൾ ചൂടൂകൊണ്ട് വെടിയുകയും പർവതത്തിനുള്ളിലുള്ള ധാതുസാരങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്യും എന്നും അങ്ങനെ ആണ് കന്മദം ഉണ്ടാകുന്നതു് എന്നും ഭാവപ്രകാശം പറയുന്നു.
കന്മദം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കന്മദം (വിവക്ഷകൾ) എന്ന താൾ കാണുക. |