കണക്കർ

കണക്കൻ From Wikipedia, the free encyclopedia

കണക്കൻ/കണക്കർ (kanakkan/kanakkar)

പൂർവ്വദേശം തമിഴ്നാട്ടിലെ സൗത്ത് ആർക്കോട്ട്,നോർത്ത് ആർക്കോട്ട് ജില്ലകൾ

ചോളനാട്ടിൽ നിന്നും ഇവർ മലബാറിലേക്ക് കുടിയേറുന്നത് എ.ഡി ആയിരത്തിൽ ആണ്.ഒരു ചോള രാജകുമാരിയെ ഒരു ചേര രാജാവ് വിവാഹം കഴിച്ചു കൊണ്ടു വന്നപ്പോൾ അവരോടൊപ്പം വിവിധ സമുദായങ്ങളിൽപ്പെട്ട എണ്ണായിരത്തോളം ചോള നാട്ടുകാരെ കുടുംബ സമേതം മലബാറിലേക്ക് അയച്ചു.അതിൽ ഉൾപ്പെട്ടവരാണ് മലബാറിലെ കണക്കൻമാരുടെ പൂർവ്വീകർ.ഈ ചരിത്ര സംഭവം കോയമ്പത്തൂരിലെ പേരൂർ ക്ഷേത്ര ശിലാ രേഖകളിൽ കാണാവുന്നതാണ്.

മലബാറിൽ വന്ന കണക്കർ മലബാറിലെ തദ്ദേശീയ ജനത യുമായി ഇടകലർന്ന് പൂർവ്വീക സംസ്കാരത്തിൽ നിന്നും കുലതൊഴിലിൽ നിന്നും വ്യതിചലിച്ച് ഉപജീവനത്തിനായി കാർഷിക മേഖലയിലേക്ക് തിരിഞ്ഞു.

ആദ്യകാലങ്ങളിൽ കളപുരകളിലേയും ഗോശാലകളിലെയും കണക്കെഴുത്ത് കാരായിരുന്നെങ്കിലും പിന്നീട് കാർഷിക തൊഴിലാളികളായി മാറുകയും പതിത ജാതിയായി പരിണമിക്കുകയു൦ ചെയ്തു.

ഇവരിൽ ഭൂരിപക്ഷവും താമസിക്കുന്നത് പാലക്കാട്,മലപ്പുറ൦,കോഴിക്കോട് ജില്ലകളിലാണ്. ഇവർക്കിടയിൽ പ്രധാന മായു൦ 5 ഉപവിഭാഗങ്ങൾ ഉളളതായി പറയപ്പെടുന്നു.

ശൂദ്ര കണക്ക൪

ഇറയ കണക്ക൪

പടന്ന കണക്ക൪

പാളകണക്ക൪

പട്ട കണക്ക൪.





റഫറൻസ്:

1•1871ലെ മദ്രാസ് പ്രസിഡൻസിയിലെ ബ്രിട്ടീഷ് സെൻസസ് റിപ്പോർട്ട് (writer caste or kanakkan)

2•1915ൽ പ്രസിദ്ധീകരിച്ച കരുണാകരമേനോൻ പന്നിക്കോട് എഴുതിയ ദക്ഷിണേന്ത്യയിലെ ജാതികൾ

3•1905ൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച ജാതികുമ്മി എന്ന കൃതി

4.manual of south arcoat ,madras,1878(page no,180)

5.manual of north arcoat, madras presidency,1881

6.ചോളരാജവംശത്തിലെ രാജ രാജ ചോളന്റെ ശിലാശാസനം .തിരുനെൽവേലി ജില്ലയിലെ അതിനൂർ ആദിലിംഗേശ്വരക്ഷേത്രത്തിലെ തെക്കെ ചുമരിലെ ശിലാശാസനം(.AD 1008)

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.