കടൽക്കാക്ക
From Wikipedia, the free encyclopedia
ലാറിഡേ കുടുംബത്തിലെ ലാറി ഉപനിരയിലെ കടൽപ്പക്ഷിയാണ് കടൽക്കാക്ക അഥവാ കടൽക്കൊക്ക്. അവ ആളകളുമായി (family Sternidae) ഏറ്റവും അടുത്ത ബന്ധം പുലർത്തുന്നവയാണ്. ഓക്ക് പക്ഷികളും സ്കിമ്മേഴ്സുമായി വിദൂരമായും വേഡർ പക്ഷികളുമായി കൂടുതൽ വിദൂരമായും ബന്ധപ്പെട്ടിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ, ലാറസ് ജീനസിലാണ് കടൽക്കാക്കകളുടെ മിക്ക സ്പീഷീസുകളും സ്ഥാപിക്കപ്പെട്ടിരുന്നത്. എന്നാൽ ഈ ക്രമീകരണം ഇപ്പോൾ പോളിഫൈലെറ്റിക് ആയി കണക്കാക്കപ്പെടുന്നു, ഇത് പല ജീനസുകളുടെയും പുനരുത്ഥാനത്തിലേക്ക് നയിച്ചു.[1]
വസ്തുതകൾ കടൽക്കാക്ക Temporal range: Early Oligocene-Present, ശാസ്ത്രീയ വർഗ്ഗീകരണം ...
കടൽക്കാക്ക Temporal range: Early Oligocene-Present | |
---|---|
Adult ring-billed gull | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Charadriiformes |
Suborder: | Lari |
Family: | Laridae |
Genera | |
11, see text |
അടയ്ക്കുക