ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകയും നിർമ്മാതാവും അഭിനേത്രിയും ജീവകാരുണ്യപ്രവർത്തകയുമാണ് ഓപ്ര വിൻഫ്രി. "ദി ഓപ്ര വിൻഫ്രി ഷോ" എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയതിയാർജ്ജിച്ച ടോക്ക്-ഷോയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. ആഫ്രോ-അമേരിക്കൻ വംശജരിൽ 20-ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി[1], ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തക എന്നീ വിശേഷണങ്ങൾ ഓപ്ര നേടി. ഒരു സമയത്ത് ലോകത്തിലെ കറുത്തവർഗ്ഗക്കാരിൽ ഏക ബില്ല്യണയറായിരുന്നു ഇവർ[2]. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു[3][4].

വസ്തുതകൾ ഓപ്ര വിൻഫ്രി, ജനനം ...
ഓപ്ര വിൻഫ്രി
Thumb
ഓപ്ര വിൻഫ്രി തന്റെ 50-ആം പിറന്നാളിൽ, ലോസ് ആഞ്ചലസ്, 2004
ജനനം
ഓർപാ ഗെയ്‌ൽ വിൻഫ്രി

(1954-01-29) ജനുവരി 29, 1954  (70 വയസ്സ്)
കോസ്യുസ്കോ, മിസ്സിസ്സിപ്പി, യു.എസ്.
ദേശീയതഅമേരിക്കൻ
തൊഴിൽടെലിവിഷൻ അവതാരക, നിർമ്മാതാവ്
സജീവ കാലം1983–തുടരുന്നു
രാഷ്ട്രീയ കക്ഷിഡെമോക്രാറ്റിക് പാർട്ടി
പങ്കാളി(കൾ)സ്റ്റെഡ്മാൻ ഗ്രഹാം (1986-തുടരുന്നു)
വെബ്സൈറ്റ്ഓപ്ര.കോം
ഒപ്പ്
Thumb
അടയ്ക്കുക

ആദ്യകാലജീവിതം

മിസ്സിസ്സിപ്പിയിലെ ഒരു ദരിദ്രകുടുംബത്തിൽ വെർണിറ്റാ ലീ(ജനനം:1935) എന്ന അവിവാഹിതയായ അമ്മയുടെ മകളായി ജനിച്ചു. ബൈബിളിലെ റൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള "ഓർപാ" എന്ന പേരായിരുന്നു സ്വീകരിച്ചതെങ്കിലും ജനനസർട്ടിഫിക്കറ്റിലെ പിഴവു മൂലം "ഓപ്ര" എന്നാവുകയായിരുന്നു[5]. ആറു വയസ്സു വരെ അമ്മമ്മയോടൊപ്പം കഴിഞ്ഞു. കൊടിയ ദാരിദ്ര്യം മൂലം ഉരുളക്കിഴങ്ങ് ചാക്കുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങൾ ധരിച്ച ഓപ്രയെ കുട്ടികൾ കളിയാക്കിയിരുന്നു[6]. ആറാം വയസ്സിൽ അമ്മയോടൊത്ത് മിൽവൗകീയിൽ താമസം തുടങ്ങി. 1962-ൽ പിതാവ് വെർനോൺ വിൻഫ്രിയോടൊപ്പം നാഷ്‌വില്ലിലേക്ക് മാറി.

ഒമ്പതാം വയസ്സു മുതൽക്ക് ബന്ധുക്കളിൽ നിന്നും മറ്റും തനിക്ക് ലൈംഗിക പീഡനം നേരിട്ടതായി ഓപ്ര പിന്നീട് തന്റെ ടോക്ക്-ഷോയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 13-ആം വയസ്സിൽ വീടുവിട്ട് ഒളിച്ചോടിയ ഓപ്ര 14-ആം വയസ്സിൽ ഗർഭം ധരിക്കുകയും ഒരു ആൺകുട്ടിയെ പ്രസവിക്കുകയും ചെയ്തു. എന്നാൽ വൈകാതെ ആ കുട്ടി മരിച്ചുപോവുകയാണുണ്ടായത്.

ഓപ്രയുടെ പഠനത്തെ പ്രോൽസാഹിപ്പിച്ചിരുന്ന വെർനോണിന്റെ പിന്തുണയോടെ ഹൈസ്കൂൾ കഴിഞ്ഞ് ഓണേഴ്സിനു ചേർന്നു. പിന്നീട് സ്കോളർഷിപ്പോടെ ടെന്നസി യൂണിവേഴ്സിറ്റിയിൽ കമ്മ്യൂണിക്കേഷൻ വിദ്യാർഥിനിയായി. 17-ആം വയസ്സിൽ "മിസ് ബ്ലാക്ക് ടെന്നസി" സൗന്ദര്യമൽസരത്തിൽ ഒന്നാമതായി. പഠനത്തോടൊപ്പം ഒരു പ്രാദേശിക റേഡിയോസ്റ്റേഷനിൽ വാർത്ത വായിക്കുകയും ചെയ്തിരുന്നു.

ടെലിവിഷൻ രംഗത്ത്

എഴുപതുകളുടെ തുടക്കത്തിൽ WLAC-TV-യിൽ വാർത്തകൾ വായിച്ചുകൊണ്ടായിരുന്നു ഓപ്രയുടെ തുടക്കം. ആ സ്ഥാപനത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും കറുത്തവർഗ്ഗക്കാരിയായ ആദ്യത്തെ വാർത്താവതാരകയും ആയിരുന്നു. 1976-ൽ ബാൾട്ടിമോറിലെ WJC-TV -യിലേക്ക് മാറി. 1978-ൽ "പീപ്പിൾ ആർ ടോക്കിങ്ങ്" എന്ന പ്രാദേശിക ടോക്ക്-ഷോയുടെ സഹ-അവതാരകയായി. 1983-ൽ WLS-TV-യുടെ, അധികം ശ്രദ്ധിക്കപ്പെടാത്ത, "എ.എം. ചിക്കാഗോ" എന്ന അര മണിക്കൂർ ദൈർഘ്യമുള്ള ടോക്ക്-ഷോ ഓപ്ര ഏറ്റെടുത്തു. മാസങ്ങൾക്കുള്ളിൽ തന്നെ അത് ചിക്കാഗോയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ടോക്ക്-ഷോ ആയിത്തീർന്നു. 1986 സെപ്റ്റംബർ 8 മുതൽ ഈ പരിപാടി ഒരു മണിക്കൂർ ദൈർഘ്യത്തിൽ "ദി ഓപ്ര വിൻഫ്രി ഷോ" എന്ന പേരിൽ ദേശീയതലത്തിൽ സപ്രേഷണം ചെയ്യപ്പെട്ടു തുടങ്ങി.[7]

അതിഥികളുടെ സങ്കടങ്ങൾ നിറകണ്ണുകളോടെ കേട്ടിരുന്ന ഓപ്രയുടെ മുന്നിൽ, അവർ പലതും തുറന്നുപറഞ്ഞു. ഈ പരിപാടി ടോക്ക്-ഷോ എന്നതിലുപരി ഒരു ഗ്രൂപ് തെറാപ്പി സെഷൻ ആയി മാറുന്നുവെന്ന് ടൈംസ് മാഗസിൻ അഭിപ്രായപ്പെട്ടു.[8] ഇത്തരത്തിലുള്ള തുറന്നുപറച്ചിലിനെ വാൾ സ്റ്റ്രീറ്റ് ജേണൽ "ഓപ്രാഫിക്കേഷൻ" എന്ന് വിളിച്ചു. 1993-ൽ മൈക്കൽ ജാക്സണുമായി ഓപ്ര വിൻഫ്രി അഭിമുഖം നടത്തിയപ്പോൾ അത് 90 ദശലക്ഷം പ്രേക്ഷകരോടെ ചരിത്രത്തിൽ എറ്റവുമധികം പേർ കണ്ട അഭിമുഖമായി മാറി.

ആദ്യകാലങ്ങളിൽ വ്യക്തിപരമായിരുന്ന പരിപാടി 1990-കളുടെ മധ്യത്തോടെ കൂടുതൽ സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിലേക്ക് തിരിയുകയുണ്ടായി. 2011 മേയ് 25-ന് അവസാന ഭാഗം സംപ്രേഷണം ചെയ്യപ്പെട്ടു.[9]

1985-ൽ ഓപ്ര വിൻഫ്രി സ്റ്റീവൻ സ്പിൽബർഗിന്റെ ദി കളർ പർപ്പിൾ എന്ന ചിത്രത്തിൽ സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള അക്കാഡമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയുണ്ടായി.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.