From Wikipedia, the free encyclopedia
സ്വതന്ത്രമായതും, നിർമാതാക്കൾക്ക് പ്രതിഫലം നൽകേണ്ടാത്തതും, വിവിധോദ്ദേശ്യയുക്തമായ ഒരു ഓഡിയോ ഫോർമാറ്റ് ആണ് ഓപ്പസ്. ഈ ഫോർമാറ്റിനെ ഇന്റർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്സ് (IETF) ഒരു ഓഡിയോ സ്റ്റാൻഡേർഡ് ആയി അംഗീകരിച്ചിരിക്കുന്നു. ഇത് സ്കൈപ്പിന്റെ സിൽക്ക് കോഡെക്കിന്റേയും, സിഫ്.ഓർഗിന്റെ (Xiph.Org) കെൽട്ട് (CELT) കോഡെക്കിന്റേയും സമന്വയമാണ്. വളരെ കുറഞ്ഞ ലാറ്റൻസിയും (2.5-60 മില്ലി സെക്കന്റ്), വളരെ വ്യക്തതയാർന്ന ശബ്ദം രേഖപ്പെടുത്താൻ കഴിയുമെന്നതിനാലും, ഇന്റെർനെറ്റ് ടെലഫോണി, വീഡിയോ കോൺഫറൻസിങ് മുതലായവക്ക് ഈ ഓഡിയോ ഫോർമാറ്റ് ഉപയോഗിക്കാൻ കഴിയും.[4][5]
![]() | |
എക്സ്റ്റൻഷൻ | .opus[1] |
---|---|
ഇന്റർനെറ്റ് മീഡിയ തരം |
|
വികസിപ്പിച്ചത് | IETF codec working group |
പുറത്തിറങ്ങിയത് | സെപ്റ്റംബർ 11, 2012 |
ഫോർമാറ്റ് തരം | Lossy audio |
Contained by | Ogg, Matroska, WebM, MPEG-TS |
പ്രാഗ്രൂപം | SILK, CELT |
മാനദണ്ഡങ്ങൾ | RFC 6716 |
Open format? | Yes |
വെബ്സൈറ്റ് | opus-codec |
![]() | |
വികസിപ്പിച്ചത് | Xiph.Org Foundation |
---|---|
ആദ്യപതിപ്പ് | ഓഗസ്റ്റ് 26, 2012 |
Stable release | 1.3.1
/ ഏപ്രിൽ 12, 2019 |
ഭാഷ | C89 |
പ്ലാറ്റ്ഫോം | Cross-platform |
തരം | Audio codec, reference implementation |
അനുമതിപത്രം | 3-clause BSD license |
വെബ്സൈറ്റ് | Opus codec downloads |
6 കിലോബിറ്റ് പ്രതി സെക്കന്റ് മുതൽ 510 കിലോബിറ്റ് പ്രതി സെക്കന്റ് വരെ ആണ് അനുവദനീയമായ ബിറ്റ് റേറ്റ്. സാംപ്ലിങ് റേറ്റ് ആകട്ടെ 8, 16, 24, 48 എന്നീ കിലോ ഹെർട്സുകൾ ആകാം. അഡ്വാൻസ്ഡ് ഓഡിയോ കോഡെൿ (AAC), വോർബിസ്, എംപി3 എന്നീ ഓഡിയോ ഫോർമാറ്റുകളേക്കാളും വ്യക്തമായി ശബ്ദം രേഖപ്പെടുത്താൻ ഓപ്പസിനു കഴിയുമെന്ന് ആദ്യകാല താരതമ്യ പഠനങ്ങൾ സൂചിപ്പിക്കുന്നു.[6][7][8]
ഒപസ് സംഭാഷണ-അധിഷ്ഠിത എൽപിസി-അധിഷ്ഠിത സിൽക്ക് അൽഗോരിതം, ലോവർ-ലേറ്റൻസി എംഡിസിടി-അധിഷ്ഠിത സിഇഎൽടി(CELT)അൽഗോരിതം എന്നിവ സംയോജിപ്പിക്കുന്നു, പരമാവധി കാര്യക്ഷമതയ്ക്കായി അവ തമ്മിൽ മാറ്റുകയോ, സംയോജിപ്പിക്കുകയോ ചെയ്യുന്നു.[4] ബിട്രേറ്റ്, ഓഡിയോ ബാൻഡ്വിഡ്ത്ത്, കോമ്പ്ലസിറ്റി, അൽഗോരിതം എന്നിവയെല്ലാം ഓരോ ഫ്രെയിമിലും പരിധിയില്ലാതെ ക്രമീകരിക്കാൻ കഴിയും. ഓപസ് അൽഗോരിതത്തിന് കാലതാമസം കുറവാണ് (സ്ഥിരമായി 26.5 എംഎസ് ആണുള്ളത്).[9]
ഓപ്പസ് ഓഗ് കണ്ടെയ്നർ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. ഓപ്പസ്സിനെ മാട്രോസ്ക കണ്ടെയ്നർ ഫോർമാറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഓപ്പസ്സിനെ വിപി9 വീഡിയോ കോഡെക്കിനോടൊപ്പം വെബ്എം പദ്ധതിയിൽ ഉൾക്കൊള്ളിക്കാനുമുള്ള ശ്രമങ്ങൾ ഗൂഗിൾ നടത്തിവരുന്നു [10].
Seamless Wikipedia browsing. On steroids.