ഓട്ടിസ് എലിവേറ്റർ കമ്പനി
From Wikipedia, the free encyclopedia
എലിവേറ്ററുകൾ, എസ്കലേറ്ററുകൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കുകയും നിർമ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന ഒരു അമേരിക്കൻ കമ്പനിയാണ് ഓട്ടിസ് എലിവേറ്റർ കമ്പനി.[2] കണക്റ്റിക്കട്ടിലെ ഫാർമിങ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസ് ലോകത്തിലെ ഏറ്റവും വലിയ ലംബ ഗതാഗത സംവിധാനങ്ങളുടെ നിർമ്മാതാവാണ്. പ്രധാനമായും എലിവേറ്ററുകൾ, എസ്കലേറ്ററുകൾ എന്നിവയുടെ നിര്‍മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1852 ൽ ഓട്ടിസ് കണ്ടുപിടിച്ച സേഫ്റ്റി എലിവേറ്ററുകളുടെ നിർമ്മാണം കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടപ്പെട്ടു.[3] ഇപ്പോൾ യുണൈറ്റഡ് ടെക്നോളജീസാണ് കമ്പനിയുടെ ഉടമസ്ഥർ.
![]() | |
Subsidiary | |
വ്യവസായം | Vertical transport systems |
സ്ഥാപിതം | 1853; 171 years ago (1853) (acquired in 1976) |
ആസ്ഥാനം | Farmington, Connecticut, U.S. |
ഉത്പന്നങ്ങൾ | Elevators and escalators |
വരുമാനം | ![]() |
പ്രവർത്തന വരുമാനം | ![]() |
ജീവനക്കാരുടെ എണ്ണം | 68,078 (2017)[1] |
മാതൃ കമ്പനി | United Technologies |
വെബ്സൈറ്റ് | www |
ഈഫൽ ഗോപുരം, എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, വേൾഡ് ട്രേഡ് സെന്റർ, പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ, ബുർജ് ഖലീഫ, സിഎൻ ടവർ, എന്നിവയുൾപ്പെടെ ലോകത്തെ പ്രശസ്തമായ നിർമ്മിതികളിൽ ഓട്ടിസ് എലിവേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. 2013 ഒക്ടോബറിൽ ഓട്ടിസ് എക്കാലത്തെയും വലിയ കരാർ ഹൈദരാബാദ് മെട്രോലേക്ക് 670 എലിവേറ്ററുകൾ നൽകിക്കൊണ്ട് സ്വന്തമാക്കി. [4]