ഓമിന്റെ നിയമം
വൈദ്യുതശാസ്ത്രത്തിലെ ഒരു നിയമം / From Wikipedia, the free encyclopedia
ഭൗതിക സാഹചര്യങ്ങളെല്ലാം (താപനില, മർദ്ദം മുതലായവ) സ്ഥിരമായിരുന്നാൽ ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത ധാര (ആംഗലേയം: Electric current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് നേർ അനുപാതത്തിലായിരിക്കും. ഇതാണ് ഓം നിയമം.
ഗണിതശാസ്ത്രരീതിയിൽ ഈ നിയമത്തെ താഴെക്കാണിച്ചിരിക്കുന്ന രീതിയിൽ എഴുതാം
ഇവിടെ I എന്നത് ധാരയും V എന്നത് പൊട്ടൻഷ്യൽ വ്യതിയാനവും R അനുപാത സ്ഥിരാങ്കവുമാണ്. ഈ സ്ഥിരാങ്കത്തെയാണ് പ്രസ്തുത പരിപഥത്തിന്റെ (circuit) പ്രതിരോധം എന്നു പറയുന്നത്.