ഒവർ ലേഡി ഓഫ് ദ പില്ലർ
From Wikipedia, the free encyclopedia
എ.ഡി. 40-ൽ ഹിസ്പാനിയയിലെ സരാഗാസോയിലുള്ള എബ്രോ നദിക്കരയിൽ യേശുക്രിസ്തുവിന്റെ ശിഷ്യരിലൊരാളായ യാക്കോബ് ശ്ലീഹാ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിനു മുമ്പിൽ അനുഗൃഹീത കന്യാമറിയം പ്രത്യക്ഷപ്പെട്ടുവെന്ന അവകാശവാദത്തെത്തുടർന്ന് കന്യാമറിയത്തിനു നൽകിയിരിക്കുന്ന പേരാണ് Our Lady of the Pillar. ഒരു തൂണിന്റെയോ സ്തംഭത്തിന്റെയോ ആകൃതിയിൽ കന്യാമറിയത്തിന്റെ രൂപം കൊത്തിവച്ചിരിക്കുന്നതിനെ സൂചിപ്പിക്കുവാനും ഈ പദം ഉപയോഗിച്ചുവരുന്നു. സ്പെയിനിലെ സരാഗോസയിലുള്ള ബസലിക്ക ഓഫ് അവർ ലേഡി ഓഫ് ദ പില്ലർ പള്ളിയിൽ മാതാവിന്റെ ഇത്തരമൊരു രൂപമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
വസ്തുതകൾ Our Lady of the Pillar, സ്ഥാനം ...
Our Lady of the Pillar | |
---|---|
സ്ഥാനം | സരാഗാസോ, സ്പെയിൻ |
തിയതി | 12 October AD 40 (traditional)[1] |
തരം | Marian Apparition |
അംഗീകാരം നൽകിയത് | Pope Callixtus III (1456) Pope Innocent XIII (1723) Pope Pius X (1905) |
ദേവാലയം | Basilica of Our Lady of the Pillar, Zaragoza, Spain |
അടയ്ക്കുക