ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ വെച്ച് 2012-ലെ ഒളിമ്പിക്സ് നടന്നു. എലിസബത്ത് രാജ്ഞിയാണ് മുപ്പതാമത് ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏറ്റവും കൂടൂതൽ തവണ ഒളിമ്പിക്സിന് ആഥിതേയത്വം വഹിക്കുന്ന നഗരമായി ലണ്ടൻ മാറി. വെൻലോക്, മാൻഡെവിൽ എന്ന രണ്ട് കാർട്ടൂൺ രൂപങ്ങളാണ് ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. [3]. ബ്രസീലിലെ റയോ ഡി ജനീറോയിൽ 2016ലാണ് അടുത്ത ഒളിമ്പിക്സ് നടക്കുന്നത്.[4][5]
വസ്തുതകൾ ആഥിതേയനഗരം, മൽസരങ്ങൾ ...
ഗെയിംസ് ഓഫ് ദി XXX ഒളിമ്പ്യാഡ് |
ആഥിതേയനഗരം | ലണ്ടൻ, യുണൈറ്റഡ് കിങ്ഡം |
---|
മൽസരങ്ങൾ | 300 in 26 sports |
---|
ഉദ്ഘാടനച്ചടങ്ങ് | July 27 |
---|
സമാപനച്ചടങ്ങ് | August 12 |
---|
ഉദ്ഘാടക(ൻ) | |
---|
ദീപം തെളിയിച്ചത് |
- Callum Airlie
- Jordan Duckitt
- Desiree Henry
- Katie Kirk
- Cameron MacRitchie
- Aidan Reynolds
- Adelle Tracey[1]
- Austin Playfoot (relight) [2]
|
---|
സ്റ്റേഡിയം | Olympic Stadium |
---|
|
|
|
← Vancouver 2010 |
Sochi 2014 → |
|
അടയ്ക്കുക
46 സ്വർണമുൾപ്പെടെ 104 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചു. ബെയ്ജിങ്ങിലെ ജേതാക്കളായ ചൈനയ്ക്ക് ഇവിടെ 38 സ്വർണമുൾപ്പെടെ 87 മെഡലുമായി രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. 29 സ്വർണവുമായി ആതിഥേയരായ ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. 24 സ്വർണവുമായി റഷ്യ നാലാമതും. ദക്ഷിണകൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ഓസ്ടേലിയ എന്നിവരാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ. [6] [4] 2 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 6 മെഡലുകൾ നേടി ഇന്ത്യ 55-ാം സ്ഥാനത്തെത്തി.