![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e6/IMac_vector.svg/langml-640px-IMac_vector.svg.png&w=640&q=50)
ഐ മാക് (ഇൻ്റൽ അധിഷ്ഠിതം)
From Wikipedia, the free encyclopedia
ഐ മാക് 2006 മുതൽ 2022 വരെ ആപ്പിൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിൽക്കുകയും ചെയ്ത മാക്കിന്റോഷ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ നിർത്തലാക്കപ്പെട്ട ഒരു പരമ്പരയാണിത്. വിൽക്കുമ്പോൾ, മാക് മിനി(Mac Mini)-യുടെ ഓൾ-ഇൻ-വൺ ബദലായി പ്രവർത്തിക്കുന്ന മാക്കിന്റോഷ് ലൈനപ്പിലെ മൂന്ന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ ഒന്നായിരുന്നു. ഇതിന്റെ പ്രകടന മികവ് മാക്പ്രോയ്ക്ക് താഴെയായി. 2017 മുതൽ 2021 വരെ സിയോൺ(Xeon) അടിസ്ഥാനമാക്കിയുള്ള ഐമാക് പ്രോയ്ക്കൊപ്പം ഇത് വിൽപന നടത്തി.
![]() | |
---|---|
![]() ഐമാക് (2020) | |
ഡെവലപ്പർ | Apple Inc. |
തരം | All-in-one PC |
പുറത്തിറക്കിയ തിയതി | ജനുവരി 10, 2006 (2006-01-10) (original model) ഓഗസ്റ്റ് 4, 2020 (2020-08-04); 13 months ago (last model) |
നിർത്തലാക്കിയത് | ഏപ്രിൽ 20, 2021; 3 വർഷങ്ങൾക്ക് മുമ്പ് (2021-04-20) (Retina 4K 21.5-inch) ഒക്ടോബർ 30, 2021; 2 വർഷങ്ങൾക്ക് മുമ്പ് (2021-10-30) (21.5 inch) മാർച്ച് 8, 2022; 2 വർഷങ്ങൾക്ക് മുമ്പ് (2022-03-08) (27-inch) |
ഓപ്പറേറ്റിംഗ് സിസ്റ്റം | macOS |
സി.പി.യു | Intel Core i5, i7, i9 (last model) Intel Core Duo (original model) |
മുൻപത്തേത് | iMac G5 eMac |
പിന്നീട് വന്നത് | iMac (Apple silicon) |
സംബന്ധിച്ച ലേഖനങ്ങൾ | Mac Mini, Mac Pro, iMac Pro |
2009-ന് മുമ്പുള്ള ഐമാക് മോഡലുകളിൽ ഒന്നുകിൽ വെളുത്ത പോളികാർബണേറ്റ് എൻക്ലോഷർ അല്ലെങ്കിൽ ഒരു അലുമിനിയം എൻക്ലോഷർ ആയിരുന്നു ഉണ്ടായിരുന്നത്. 2009 ഒക്ടോബറിലെ ഐമാക് മോഡലിൽ ഒരു യൂണിബോഡി അലുമിനിയം എൻക്ലോഷർ ഉണ്ടായിരുന്നു, ഇതിന്റെ ഒരു പതിപ്പ് നിലവിലെ മോഡലിൽ ഇപ്പോഴും കാണാൻ കഴിയും. 2012 ഒക്ടോബറിൽ പുറത്തിറങ്ങിയ ഐമാക്സ് വളരെ കനം കുറഞ്ഞ ഡിസ്പ്ലേയാണ് അവതരിപ്പിച്ചത്, എഡ്ജ് മെഷറിംഗ് വെറും 5 എംഎം(mm) മാത്രം.
ആപ്പിൾ സിലിക്കണിലേക്കുള്ള മാക് പരിവർത്തനത്തിന്റെ ഭാഗമായി 2021 മുതൽ ആപ്പിൾ സിലിക്കണുള്ള(എം1 ആപ്പിൾ പ്രോസ്സർ) ഐമാക്, ഇന്റൽ അധിഷ്ഠിത ഐമാക് ശേഷം വന്നതാണ്. 2021 ഏപ്രിൽ 20-ന്, എം1(M1) പ്രോസസറിനെ അടിസ്ഥാനമാക്കി 24-ഇഞ്ച് മോഡൽ പുറത്തിറക്കിയതിനെത്തുടർന്ന് 4കെ റെറ്റിന ഡിസ്പ്ലേയുള്ള 21.5-ഇഞ്ച് ഇന്റൽ ഐമാക്(Intel iMac) നിർത്തുകയും 2021 ഒക്ടോബറിൽ ശേഷിക്കുന്ന റെറ്റിന ഇതര മോഡലുകൾ നിർത്തുകയും ചെയ്തു. 27-ഇഞ്ച് മാക് സ്റ്റുഡിയോയുടെയും 27 ഇഞ്ച് ആപ്പിൾ സ്റ്റുഡിയോ ഡിസ്പ്ലേയുടെയും വരവിനെത്തുടർന്ന് 2022 മാർച്ച് 8-ന് ഈ മോഡൽ നിർത്തലാക്കി.