From Wikipedia, the free encyclopedia
ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിക്രാന്ത്. കൊച്ചി നഗരത്തിലെ കൊച്ചിൻ ഷിപ്പ്യാർഡിലാണ് കപ്പൽ നിർമ്മിച്ചത്. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിന്റെ തന്നെ പേരാണ് തദ്ദേശീയമായ ഈ വിമാനവാഹിനിക്കും നൽകിയിരിക്കുന്നത്. 2009-ൽ ഇന്ത്യയുടെ പ്രതിരോധവകുപ്പു മന്ത്രി ഏ.കെ. ആന്റണിയാണ് കപ്പൽ നിർമ്മാണത്തിനു കീലിട്ടത്.2010ൽ നിർമ്മാണം പൂർത്തിയാക്കാനും 2014ൽ കമീഷൻചെയ്യാനുമാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ നിർമ്മാണം ആരംഭിച്ചശേഷം തടസ്സങ്ങളുണ്ടായി. റഷ്യയിൽനിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി തകിടംമറിഞ്ഞു. പിന്നീട് ഡിആർഡിഒയുടെ സാങ്കേതികസഹായത്തോടെ കപ്പൽനിർമ്മാണത്തിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽതന്നെ ഉൽപ്പാദിപ്പിച്ചു. ഗിയർബോക്സ് നിർമ്മിക്കുന്നതിലുണ്ടായ സാങ്കേതികതടസ്സം ജർമൻ സഹായത്തോടെ മറികടന്നു. ഈ തടസ്സങ്ങൾ നീങ്ങി വന്നപ്പോൾ 2011 ഡിസംബറിൽ നിശ്ചയിച്ച നീറ്റിലിറക്കൽ വീണ്ടും മാറ്റി. അവസാനം 2013 ഓഗസ്റ്റ് 12നു നീറ്റിൽ ഇറക്കി .[5] .കപ്പൽ നീറ്റിലിറങ്ങുന്നെങ്കിലും വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, ആയുധസംവിധാനം, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങി കപ്പലിനെ ഒരു സൈനികകപ്പലാക്കി മാറ്റാനുള്ള സുപ്രധാന ഘടകങ്ങളുടെ ക്രമീകരണം ആയിട്ടില്ല . ഭൂതല വ്യോമ മിസൈൽ ഉൾപ്പെടുന്ന എയർ ഡിഫൻസ് സംവിധാനം ഇസ്രായേലുമായിച്ചേർന്ന് ഇന്ത്യ വികസിപ്പിക്കും.
ഐ.എൻ.എസ്. വിക്രാന്ത് കൊച്ചി കപ്പൽ ശാലയിൽ | |
Class overview | |
---|---|
Name: | വിക്രാന്ത് ക്ലാസ് വിമാനവാഹിനിക്കപ്പൽ |
Builders: | കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് |
Operators: | ഇന്ത്യൻ നാവികസേന |
In commission: |
2017 (ഐ.എൻ.എസ്. വിക്രാന്ത്)[1] 2022 (ഐ.എൻ.എസ്. വിശാൽ) |
Building: | 1 |
Planned: | 2 |
Completed: | 1 |
General characteristics | |
Class and type: | വിക്രാന്ത് ക്ലാസ് |
Type: | വിമാനവാഹിനിക്കപ്പൽ |
Displacement: | ഐ.എൻ.എസ്. വിക്രാന്ത് 40,000 ടണ്ണുകൾ ഐ.എൻ.എസ്. വിശാൽ 65,000 ടണ്ണുകൾ[2] |
Length: | 262 മീറ്റർ (860 അടി) |
Beam: | 60 മീറ്റർ (200 അടി) |
Draught: | 8.4 മീറ്റർ (28 അടി) |
Depth: | 25.6 മീറ്റർ (84 അടി) |
Decks: | 2.5 ഏക്കർ (110,000 sq ft; 10,000 m2) |
Propulsion: |
|
Speed: | 28 kn (52 km/h) |
Range: | 8,000 nmi (15,000 കി.മീ)[3] |
Complement: | 1,400 (വൈമാനികർ ഉൾപ്പെടെ) |
Sensors and processing systems: |
|
Electronic warfare and decoys: | C/D ബാൻഡ് ഏർളി എയർ-വാണിങ് റഡാർ[3] |
Armament: |
|
Aircraft carried: | INS Vikrant;[4]
|
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.