ഐൽ റോയൽ ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺ സംസ്ഥാനത്തിൽ സുപ്പീരിയർ തടാകത്തിലെ റോയൽ ദ്വീപിലും സമീപ തുരുത്തുകളിലുമായി വ്യാപിച്ചിരിക്കുന്ന ഒരു ദേശീയോദ്യാനമാണ് ഐൽ റോയൽ ദേശീയോദ്യാനം (ഇംഗ്ലീഷ്:Isle Royale National Park). 1940 ഏപ്രിൽ 3 നാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്; 1980ൽ ഇതിന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡല പദവിയും ലഭിച്ചു. 894 square miles (2,320 km2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി. കാനഡ–അമേരിക്ക അതിർത്തിക്ക് സമീപമാണ് ഐൽ റോയൽ ദേശീയോദ്യാനം.
വസ്തുതകൾ ഐൽ റോയൽ ദേശീയോദ്യാനം, Location ...
ഐൽ റോയൽ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. Category Ib (വന്യജീവി കേന്ദ്രം) | |
![]() റോയൽ ദ്വീപിന്റെ ഒരു ആകാശചിത്രം | |
Location | കിവീനൊ കൗണ്ടി, മിഷിഗൺ, യു.എസ്.എ |
Nearest city | തണ്ടർ ബേ, ഒന്റാറിയൊ |
Coordinates | 48°6′0″N 88°33′0″W |
Area | 571,790 acres (2,314.0 km2)[1] |
Established | ഏപ്രിൽ 3, 1940 |
Visitors | 24,966 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ഐൽ റോയൽ ദേശീയോദ്യാനം |
അടയ്ക്കുക